മോഡലിംഗ് രംഗത്ത് ശോഭിച്ചു അഭിനയത്തിലേക്ക് എത്തുന്ന ഒരുപാട് നടിമാർ ഉണ്ട് എന്നാൽ സ്പോർട്സിൽ ശോഭിച്ച് അഭിനയത്തിലേക്ക് എത്തിയ താരങ്ങൾ വിരളമായിരിക്കും. അത്തരത്തിൽ ഒരു താരമാണ് നടി റിതിക സിംഗ്. ഏഷ്യൻ ഇൻഡോർ ഗെയിംസിൽ 2009 ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച ശേഷം സൂപ്പർ ഫൈറ്റ് ലീഗിൽ പങ്കെടുത്ത ഈ താരം പിന്നീട് ചലച്ചിത്ര ലോകത്തേക്ക് കടന്നു വരികയായിരുന്നു. റിതികയുടെ അരങ്ങേറ്റ ചിത്രം സുധ കൊങ്കാര പ്രസാദ് സംവിധാനം ചെയ്ത ഇരുതി സുട്രു ആണ്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചെടുക്കുവാൻ റിതികയ്ക്ക് സാധിച്ചു.
ഇരുതി സുട്രു എന്ന ചിത്രത്തിൽ ആർ മാധവനൊപ്പം ഗംഭീര പ്രകടനം കാഴ്ചവച്ച റിതിക ഒരുപാട് ആരാധകരെയാണ് സ്വന്തമാക്കിയത്. ആ സിനിമ സൂപ്പർഹിറ്റായി മാറുകയും മലയാളി പ്രേക്ഷകർക്കിടയിൽ പോലും ഈ ചിത്രത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു. ഇത്രയേറെ ഫിറ്റ്നസ് കാത്തുസൂക്ഷിച്ച മറ്റൊരു നായിക ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയേണ്ടിവരും.
63-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഇരുതി സുട്രിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശം നേടുവാനും റിതികയ്ക്ക് സാധിച്ചു. കഥാപാത്രത്തിന് വേണ്ടി സ്വന്തമായി ഡബ് ചെയ്യാതെ അവാർഡ് നേടുന്ന ആദ്യ നടിയായി റിതിക മാറുകയും ചെയ്തിരുന്നു. ആണ്ടവൻ കട്ടളൈ, ഗുരു, ശിവലിംഗ, നീവ്വോറോ, വനമകുടി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാനും താരത്തിന് കഴിഞ്ഞു. കിംഗ് ഓഫ് കൊത്ത എന്ന ദുൽഖർ ചിത്രത്തിലൂടെ മലയാളത്തിൽ താരം അരങ്ങേറ്റം കുറിക്കുന്നുണ്ട് എന്ന വാർത്തകളും പരന്നിരുന്നു.
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത് റിതികയുടെ ഹോട്ട് ലുക്ക് ഫോട്ടോസ് ആണ്. ബ്ലാക്ക് ഔട്ട്ഫിറ്റിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. റിതിക ധരിച്ചിരിക്കുന്നത് കേറ്റസ് പെടാനിയുടെ ഡിസൈനിലുള്ള ഔട്ട്ഫിറ്റാണ്. താരത്തിന്റെ റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം പിച്ചൈകാരൻ 2 ആണ് .