ടെലിവിഷൻ പ്രേക്ഷകർക്ക് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെ സുപരിചിതയായി മാറിയ താരമാണ് നടി സാധിക വേണുഗോപാൽ . താരം കൂടുതൽ സുപരിചിതയായത് ഈ പരമ്പരയിലൂടെ ആയിരുന്നുവെങ്കിലും അതിനു മുൻപ് തന്നെ അഭിനയരംഗത്ത് സജീവമായ വ്യക്തിയായിരുന്നു സാധിക. ചെറുതും വലുതുമായ റോളുകളിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള സാധിക ടെലിവിഷൻ രംഗത്താണ് കൂടുതൽ തിളങ്ങിയിട്ടുള്ളത്.
നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ സജീവമാണ് ഈ താരം. ഒരു മോഡൽ കൂടിയായ സാധിക തൻറെ ഹോട്ട്, ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി നിരന്തരം പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരുള്ള സാധികയുടെ ഓരോ പോസ്റ്റുകളും നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായി മാറാറുള്ളത്. അത്രയേറെ സ്വീകാര്യതയാണ് ഈ താരത്തിനുള്ളത്. കഴിഞ്ഞവർഷം മുതൽക്ക് മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധേയമായ വേഷങ്ങൾ സാധികയ്ക്ക് ലഭിക്കുന്നുണ്ട്.
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോ ഷൂട്ട് വീഡിയോ ആണ് . തന്റെ മുപ്പത്തിയഞ്ചാം ജന്മദിന ആഘോഷവേളയിൽ ആണ് സാധിക ഈ വീഡിയോ പോസ്റ്റ് ചെയ്തത്. താരം കുറിച്ചത് ഇപ്രകാരമായിരുന്നു എനിക്ക് വയസ്സ് 35 അല്ല , 17 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഒരു 18കാരി മാത്രമാണ് ഞാൻ . ഇതോടൊപ്പം തൻറെ സാരിയിലുള്ള ഫോട്ടോഷൂട്ട് വീഡിയോയും ആരാധകർക്കായി താരം പങ്കുവെച്ചു.താരത്തിന്റെ കുറിപ്പ് അത്രയേറെ സത്യമാണെന്ന് തോന്നുന്ന വിധത്തിലുള്ള ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. പ്രായത്തെ വെല്ലുന്ന ലുക്കിലും സൗന്ദര്യത്തിലും ആണ് സാധിക ഇപ്പോൾ.
സാരിയിൽ അതീവ ഹോട്ട് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പതിവ് പോലെ തന്നെ ഒട്ടേറെ സപ്പോർട്ടിംഗ് കമന്റുകൾക്കിടയിലും സദാചാരവാദികളുടെ വിമർശന കമന്റുകളും നിറയുന്നുണ്ട്.
സാധികയുടെ മനോഹരമായ വീഡിയോ പകർത്തിയിട്ടുള്ളത് അനീഷ് മോട്ടീവ് പിക്സ് ആണ് . ഫോർ എന്ന സിനിമയിലാണ് സാധിക അവസാനമായി വേഷമിട്ടത് . ടെലിവിഷൻ രംഗത്തും സിനിമകളിലും സജീവമായിട്ടുള്ള സാധിക ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഇനിയും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ താരത്തിന് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.