ഒട്ടേറെ താരങ്ങളാണ് മോഡൽ രംഗത്ത് ശോഭിച്ചതിനുശേഷം സിനിമയിലേക്ക് ചുവടുവെക്കുന്നത് . അത്തരത്തിൽ അഭിനയരംഗത്തേക്ക് എത്തിയ ഒരു താരമാണ് നടി സാധിക വേണുഗോപാലും . സിനിമ രംഗവുമായി ബന്ധമുള്ളവരാണ് താരത്തിന്റെ മാതാപിതാക്കൾ സാധിക അവരുടെ പാത പിന്തുടർന്ന് ചലച്ചിത്ര ലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു. എംബിഎ പഠനകാലത്ത് മോഡലിങ്ങിൽ ശ്രദ്ധ ചെലുത്തിയ സാധിക പിന്നീട് രംഗത്തേക്ക് എത്തിപ്പെടുകയായിരുന്നു.
സിനിമകളിൽ ശ്രദ്ധിക്കപ്പെടാതെ പോലും പോകുന്ന ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന സാധിക മലയാള സിനിമയിലെ ശ്രദ്ധേയതാരമായ കലാഭവൻ മണിയുടെ നായികയായി എംഎൽഎ മാണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. താരത്തിന് പ്രേക്ഷകപ്രീതി ലഭിച്ചു തുടങ്ങിയത് മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിൽ അഭിനയിച്ചു തുടങ്ങിയതിന് ശേഷം ആണ് .
സാധികയ്ക്ക് ആ പരമ്പരയിലെ പ്രകടനത്തിന് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. നിലവിൽ സിനിമയിൽ വളരെ സജീവമാണ് സാധിക. കഴിഞ്ഞവർഷം പുറത്തിറങ്ങിയ നിരവധി സിനിമകളിലാണ് സാധിക അഭിനയിച്ചിട്ടുണ്ടായിരുന്നത്. വളരെ ചെറിയ റോളുകളും സഹനടി വേഷങ്ങളും എല്ലാം താരം അവതരിപ്പിക്കാറുണ്ട്. താരം വിവാഹിതയായിരുന്നു എങ്കിലും പിന്നീട് ആ ബന്ധം വേർപ്പെടുത്തുകയായിരുന്നു.
സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യം എന്ന് തന്നെ സാധികയെ വിശേഷിപ്പിക്കാം. ആരാധകർക്കായി തന്റെ നിരവധി ഫോട്ടോഷൂട്ടുകളും വീഡിയോകളും ആണ് താരം പങ്കുവെക്കാറുള്ളത്. സാധിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈരലായി മാറുന്നത്. ചുവപ്പും ചാരനിറവും ചേർന്ന ഒരു നെറ്റിന്റെ സാരി ധരിച്ചാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. സെല്ല ഗ്രൂപ്പിന് വേണ്ടിയാണ് സാധിക ഈ ചിത്രങ്ങൾ എടുത്തിട്ടുള്ളത്. റോസ് ആൻസിന്റെതാണ് വസ്ത്രം . മേക്കപ്പ് ചെയ്തിരിക്കുന്നത് ലാ ദിവ ആണ്. കാണാൻ വളരെ ഹോട്ട് ആണെന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ നൽകിയ കമന്റുകൾ.