മോഡലിങ്ങിലും അഭിനയത്തിലും ശോഭിച്ചുകൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്ത താരമാണ് നടി സാധിക വേണുഗോപാൽ . ഒരു സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ട് തന്നെ സാധികയും ആ മേഖല തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ സാധികയുടെ മാതാപിതാക്കൾ സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. അച്ഛൻ വേണു സിത്താര സിനിമയിലെ ഡയറക്ടറും അമ്മ രേണുക ഒരു നടിയും ആയിരുന്നു.
സാധിക വിവാഹം ചെയ്തിരുന്നുവെങ്കിലും പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. കൊച്ചിയിലാണ് താരം താമസിക്കുന്നത്. മോഡലിംഗും സിനിമ സീരിയൽ അഭിനയവുമായി ഏറെ തിരക്കിട്ട ജീവിതവുമായി മുന്നേറുകയാണ് നിലവിൽ സാധിക . ഈ തിരക്കുകൾക്കിടയിലും യാത്രകൾ ആസ്വദിക്കുന്നതിനും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനും ശ്രദ്ധ ചെലുത്താറുണ്ട് താരം .
സാധിക ആദ്യമായി അഭിനയിക്കുന്ന ചിത്രം ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ടാണ്. പട്ടുസാരി എന്നാ മഴവിൽ മനോരമയിലെ പരമ്പരയിൽ വേഷമിട്ടതിനുശേഷം ആണ് മലയാളി പ്രേക്ഷകർക്കിടയിൽ സാധിക പ്രിയങ്കരിയായി മാറുന്നത്. അഭിനയത്തിന് പുറമേ നിരവധി ഫാഷൻ ബ്രാൻഡുകളുടെ മോഡലായും താരം ശോഭിച്ചിട്ടുണ്ട്. ടെലിവിഷനിൽ പരമ്പരകൾക്ക് പുറമെ ചില റിയാലിറ്റി ഷോകളിലും കുക്കറി ഷോകളിലും പ്രവർത്തിച്ചിട്ടുണ്ട് താരം. സാധിക്കുകയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് .
യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് സാധിക. ഇപ്പോഴിതാ പോണ്ടിച്ചേരി പാരഡൈസ് ബീച്ചിൽ എത്തിയ താരം അവിടെ ഷോർട്സിൽ നിൽക്കുന്ന തൻറെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഏത് ഡ്രസ്സും തനിക്ക് മനോഹരമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് താരം. സാധികയുടെ ഈ ഗ്ലാമറസ് ചിത്രങ്ങൾക്ക് താഴെ ആരാധകരുടെ കമന്റുകൾ നിറയുകയാണ്.