ടോവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ നായിക വേഷം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയെടുത്ത താരമാണ് നടി സംയുക്ത മേനോൻ . എന്നാൽ താരത്തിന്റെ ആദ്യചിത്രം ഇതായിരുന്നില്ല പോപ്കോൺ എന്ന ചിത്രത്തിൽ ആദ്യമായി വേഷമിട്ട സംയുക്ത ഈ ചിത്രത്തിലൂടെ വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടുവാൻ സാധിച്ചിരുന്നില്ല. പിന്നീട് എത്തിയ തീവണ്ടി എന്ന ചിത്രത്തിലെ ദേവി എന്ന കഥാപാത്രമാണ് സംയുക്തയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. മാത്രമല്ല ഈ ചിത്രം സൂപ്പർ ഹിറ്റ് ആയതോടെ താരത്തിന് നിരവധി അവസരങ്ങളും ലഭിച്ചു തുടങ്ങി.
മലയാള സിനിമകളിൽ വേഷമിട്ട താരം പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും കന്നടയിലേക്കും ചുവടുവെച്ചു :ഈയടുത്ത് സോഷ്യൽ മീഡിയയിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സംയുക്തനേരേ ഉണ്ടായിരുന്നത്. മലയാള ചിത്രമായ ബൂമറാങ്ങിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാത്തതുമായി തുടർന്നായിരുന്നു താരം നേരിട്ട വിമർശനങ്ങൾ എല്ലാം തന്നെ. ഈ ചിത്രത്തിൻറെ നിർമ്മാതാവ് പറഞ്ഞ ചില വാക്കുകൾ കൂടി സംയുക്ത എതിരെയുള്ള വിമർശനങ്ങൾ ആയി പ്രേക്ഷകർ ഏറ്റെടുത്തു.
വന്നവഴി മറന്നുപോയി എന്നു പറഞ്ഞു കൊണ്ടായിരുന്നു കൂടുതൽ പേരും ഈ താരത്തെ വിമർശിച്ചത്. ആ സമയത്ത് സംയുക്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ എല്ലാം കമൻറ് ബോക്സ് ഓഫ് ചെയ്തു ഇട്ടിരുന്നു. ധനുഷിന്റെ നായികയായി വേഷമിട്ട ദ്വിഭാഷാ ചിത്രമായ വാത്തിയാണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം . ഈ സമയത്ത് തന്നെയാണ് ബൂമറാങ് എന്ന മലയാള സിനിമയും പുറത്തിറങ്ങിയത്. ഇനി സംയുക്തയുടെ റിലീസ് ചെയ്യാനുള്ള ചിത്രം തെലുങ്കിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന വിരുപക്ഷയാണ്.
സംയുക്തയുടെ പുത്തൻ ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കസവ് സാരിയിൽ അതീവ സുന്ദരിയായാണ് സംയുക്ത ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഡാനിയേൽ ചിണ്ടയാണ്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രുതി മഞ്ചരിയാണ്. താരത്തെ മേക്കപ്പ് ചെയ്തത് വിശാൽ ചേരൻ ആണ് . സംയുക്ത അണിഞ്ഞിരിക്കുന്നത് ഗുലാബോയുടെ സാരിയാണ്.