കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചില വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി സംയുക്ത മേനോൻ . താരം ഒരു അഭിമുഖത്തിൽ തന്റെ പേരിനൊപ്പം ഉള്ള ജാതി വാലായ മേനോൻ മാറ്റുന്നു എന്നും തന്നെ ഇനിമുതൽ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്നും പറയുകയുണ്ടായി. നിരവധി കയ്യടികളാണ് ഈ അഭിമുഖത്തിന് ശേഷം താരം നേടിയത്. എന്നാൽ അത് അധികനാൾ നീണ്ടു നിന്നില്ല , രണ്ടുദിവസങ്ങൾക്കു ശേഷം താരത്തിനെതിരെ ചില വിമർശനങ്ങൾ തലപൊക്കിയപ്പോൾ പിന്നീട് സോഷ്യൽ മീഡിയയിൽ അതായി ചർച്ച വിഷയം. ഇക്കാര്യത്തിൽ മലയാളികളെല്ലാം തന്നെ ഈ താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
സംയുക്തയുടെ പുത്തൻ ചിത്രമായ ബൂമറാങ്ങിന്റെ പ്രമോഷൻ ചടങ്ങിനിടെ ആയിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഷൈൻ ടോം ചാക്കോയും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും നിർമാതാവുമായിരുന്നു ഈ പ്രൈസ് മീറ്റിൽ പങ്കെടുത്തിരുന്നത്. റിപ്പോർട്ടർമാർ ചിത്രത്തെ കുറിച്ചുള്ള പല ചോദ്യങ്ങളും ഉന്നയിച്ച കൂട്ടത്തിൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സംയുക്ത തൻറെ ജാതി വാലു മാറ്റിയതിനെ കുറിച്ച് ഷൈനോട് ഒരു റിപ്പോർട്ടർ ചോദിക്കുകയുണ്ടായി. സംയുക്തയാകട്ടെ ഈ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നില്ല.
സംയുക്തയ്ക്കെതിരെ വൻ വിമർശനം ആയിരുന്നു ഷൈൻ ഉന്നയിച്ചത്. പേര് മാറ്റുന്നതിൽ ഒന്നുമല്ല കാര്യം മനുഷ്യനാകണം ആദ്യം , ഒരു ജോലി ഏറ്റെടുത്താൽ അത് പൂർത്തിയാക്കുന്നത് വരെ കൂടെ നിൽക്കണം എന്നല്ലാമായിരുന്നു ഷൈനിന്റെ മറുപടി. തൊട്ടുപിന്നാലെ നിർമ്മാതാവും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി .ഞാൻ ഇനി മലയാളത്തിൽ അഭിനയിക്കുന്നില്ല എന്നും മാസീവ് റിലീസുകളാണ് തന്റെ ചിത്രങ്ങൾ എന്നും 35 കോടി ബഡ്ജറ്റ് ഉള്ള ഒരു ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് എന്നും ആയിരുന്നു , പ്രമോഷന് എത്താൻ പറഞ്ഞപ്പോൾ സംയുക്തയുടെ മറുപടി എന്ന് നിർമ്മാതാവും പറഞ്ഞു. ഈ സംഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പ്രേക്ഷകരാണ് വന്ന വഴി മറന്നു എന്ന് പറഞ്ഞുകൊണ്ട് സംയുക്തക്കെതിരെ കമന്റുകൾ നൽകിയത്.
വിവാദങ്ങളുടെ ചൂടിൽ നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ സംയുക്ത സജീവമാണ്. താരം പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷോട്ടുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. സൂര്യപ്രഭയിൽ മിന്നി നിൽക്കുന്ന സംയുക്തയുടെ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുള്ളത്. ഈയടുത്ത് ഉടലെടുത്ത വിവാദങ്ങളെ തുടർന്നുള്ള വിമർശന കമൻറുകൾ എത്തും എന്നുള്ളത് കൊണ്ട് ആകാം താരം തന്റെ കമൻറ് ബോക്സ് ഓഫ് ആക്കി കൊണ്ടാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാത്തി എന്ന ധനുഷ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആരിഫ് മിൻഹാസ് ആണ് സംയുക്തയുടെ ഫോട്ടോസ് പകർത്തിയിട്ടുള്ളത്.