മലയാളി പ്രേക്ഷകരുടെ മനസ്സിൽ തീവണ്ടി എന്ന ചിത്രത്തിലൂടെ ഇടം പിടിച്ച താര സുന്ദരിയാണ് നടി സംയുക്ത മേനോൻ . പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ നായികയായി തിളങ്ങുന്ന അവസരം സമയത്തെ തേടി എത്തുകയും ഇന്നിപ്പോൾ തെന്നിന്ത്യയിലെ വരെ ശ്രദ്ധേയ താരമായി സംയുക്ത മാറുകയും ചെയ്തു. മലയാള ചിത്രത്തിലൂടെ കരിയർ തുടങ്ങിയ സംയുക്ത ഇന്നിപ്പോൾ തമിഴിലും തെലുങ്കിലും കന്നട ഭാഷയിലും തൻറെ സാന്നിധ്യം അറിയിക്കുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ്.
സംയുക്തയുമായി ബന്ധപ്പെട്ട ഒരു വിവാദം സാമൂഹ്യ മാധ്യമങ്ങളിൽ പടർന്നത് കുറച്ചുനാളുകൾ മുമ്പാണ്. ഇനി താൻ മലയാളത്തിൽ നിന്ന് മാറുന്നു എന്നും ചെറിയ ബഡ്ജറ്റ് ചിത്രങ്ങൾ അഭിനയിക്കില്ല എന്നും സംയുക്ത തന്നോട് പറഞ്ഞു എന്നാണ് ഒരു നിർമ്മാതാവ് ഒരു അഭിമുഖത്തിൽ സംയുക്ത എതിരെ പറഞ്ഞത്. സംയുക്ത വേഷമിട്ട ഒരു ചിത്രത്തിൻറെ പ്രമോഷൻ പരിപാടിക്ക് താരം വരാതിരുന്നതിനെ തുടർന്നായിരുന്നു ഇത്ര വിവാദങ്ങൾ ഉടലെടുത്തത്.
ഈ വിവാദങ്ങൾക്ക് ശേഷം മലയാളി പ്രേക്ഷകർ സംയുക്ത എന്ന താരത്തിനെതിരെ തിരയുകയായിരുന്നു. പലരും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധവും അറിയിച്ചു. പിന്നീട് സംയുക്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തന്റെ കമന്റ് ബോക്സ് ഓഫ് ആക്കി വയ്ക്കുകയും ചെയ്തു. എങ്കിലും തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇടം നേടുന്നത് നീല ലഹങ്കയിൽ ഹോട്ട് ലുക്കിൽ എത്തിയ സംയുക്തയുടെ പുത്തൻ ചിത്രങ്ങളാണ്. താരത്തിന്റെ ആരിഫ് മിൻഹാസ് ആണ് സംയുക്തയുടെ ചിത്രങ്ങൾ എടുത്തിട്ടുള്ളത് . രുചി മൗനോത്ത് ആണ് സ്റ്റൈലിൽ നിർവഹിച്ചിരിക്കുന്നത്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് സവിത നൽവാഡെയാണ്. താരത്തിന്റെതായി അവസാനമായി റിലീസ് ചെയ്ത ചിത്രം വിരുപക്ഷ എന്ന തെലുങ്ക് സിനിമയാണ്.