സാരിയിൽ തിളങ്ങി നടി സംയുക്ത ; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറലായി മാറുന്നു …

തീവണ്ടി എന്ന സിനിമയിൽ മലയാളത്തിന്റെ ശ്രദ്ധേയ യുവ താരം നടൻ ടോവിനോ തോമസിന്റെ  നായികയായി വേഷമിട്ട്  മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി സംയുക്ത. ഇന്ന് സംയുക്ത തെന്നിന്ത്യയിലെ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി  മാറി കഴിഞ്ഞു. മലയാളത്തിന് പുറമേ താരം തമിഴിലും തെലുങ്കിലും വേഷമിട്ടു കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട് നടി സംയുക്ത. ധനുഷിന്റെ നായികയായി എത്തിയ വാത്തിയാണ് അവസാനമായി ഇറങ്ങി സംയുക്തയുടെ ചിത്രം.


അതെ സമയത്ത് തന്നെ മലയാളത്തിൽ താരത്തിന്റെതായി ബൂമറാങ് എന്ന സിനിമയും  ഇറങ്ങിയിരുന്നു. ആ സമയത്ത് വലിയയൊരു വിവാദം സംയുക്തയുമായി ബന്ധപ്പെട്ട്  വന്നു. സംയുക്ത ഈ സിനിമയുടെ പ്രൊമോഷന്റെ സമയത്ത്  പങ്കെടുത്തിരുന്നില്ല.  അതിൽ അഭിനയിച്ച ഷൈൻ ടോം ചാക്കോയും നിർമ്മാതാവും ഇതിന് എതിരെ രംഗത്ത് വന്നു. ഈ സംഭവം നടന്നത്  തന്റെ പേരിൽ നിന്ന് മേനോൻ മാറ്റിയ സംയുക്തയുടെ തീരുമാനത്തിന് ശേഷമാണ്.

മികച്ച ഒരു തീരുമാനം ആയിരുന്നു തന്റെ പേരിൽ നിന്ന് ജാതിവാല് മാറ്റുന്നത്.  അതിനെ പ്രേക്ഷകർ പ്രോത്സാഹിപ്പിച്ച അതെ സമയത്ത് തന്നെ ആയിരുന്നു സംയുക്തയിൽ നിന്ന് ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. ആരാധകർക്ക് ഒരു തിരിച്ചടിയായിരുന്നു ഇത്.  35 കോടി ബഡ്ജറ്റ് ഉള്ള സിനിമയാണ് താൻ ഇപ്പോൾ ചെയ്യുന്നത് എന്നും മലയാളത്തിൽ ഇനി അഭിനയിക്കില്ലെന്നും  നിർമ്മാതാവിനോട് സംയുക്ത പറഞ്ഞതാണ് താരത്തിന് വിമർശനങ്ങൾ കേൾക്കാൻ കാരണമായത്. അതിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കമന്റ് ബോക്സ് ഓഫാക്കി വച്ചിരിക്കുകയാണ് സംയുക്ത.

ഇപ്പോഴിതാ സംയുക്ത വുമൺസ് ഡേ സ്പെഷ്യൽ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് . സാരിയിൽ അതിസുന്ദരിയായി തിളങ്ങിയിരിക്കുകയാണ് താരം. ലാവണ്ടർ കളർ സാരിയാണ് സംയുക്ത ധരിച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോസ് എടുത്തത് ആരിഫ് മിൻഹാസ് ആണ് . സംയുക്ത സാരിയിൽ വളരെ ക്യൂട്ട് ആയിട്ടാണ് എത്തിയിരിക്കുന്നത്.