ഡാൻസ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുകയും പിന്നീട് ചലച്ചിത്ര ലോകത്തേക്ക് ചുവട് വയ്ക്കുകയും ചെയ്ത താര സുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. 21 കാരിയായ ഈ താരം ചെറുപ്രായത്തിൽ തന്നെ തന്റെ കരിയറിൽ ശോഭിച്ച വ്യക്തിയാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധ നേടുന്നത്. മികച്ച ഒരു നർത്തകിയായ സാനിയ 2014 പുറത്തിറങ്ങിയ ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് ചുവട് വച്ചു.
ബാലതാരമായി അരങ്ങേറിയ സാനിയ അധികം വൈകാതെ തന്നെ നായികയായും രംഗപ്രവേശനം ചെയ്തു. 2018ൽ പുറത്തിറങ്ങിയ ക്യൂൻ എന്ന ചിത്രത്തിലൂടെ തന്റെ പതിനാറാം വയസ്സിൽ നായികയായി സാനിയ അഭിനയിച്ചു. തുടർന്ന് അങ്ങോട്ട് നായികയായും സഹനയായും മലയാള സിനിമയിൽ താരം ശോഭിച്ചു. പ്രേതം 2, സകലകലാശാല, ലൂസിഫർ, പതിനെട്ടാം പടി, പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി , സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങിയ സിനിമകളിൽ സാനിയ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
സിനിമകൾക്ക് പുറമേ ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും വെബ് സീരീസിലും സാനിയ അഭിനയിച്ചിട്ടുണ്ട്. സിനിമകളുടെ തിരക്കുകളിൽ ആണെങ്കിലും താരം മോഡലിംഗ് രംഗത്തും ശ്രദ്ധ ചെലുത്താറുണ്ട്. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾക്കും ഇരയായി മാറിയിട്ടുണ്ട് സാനിയ . ഫാഷൻ ക്യൂൻ എന്ന ഓമനപ്പേര് പോലും സാനിയക്ക് മലയാള ചലച്ചിത്രരംഗത്ത് ഉണ്ട് . നിരവധി ആരാധകർ ഉള്ള സാനിയയുടെ ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ പ്ലാൻ ബി ആക്ഷൻസിനു വേണ്ടി സാനിയ നടത്തിയ ബുദ്ധൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഒരു ബ്ലാക്ക് കളർ സ്റ്റൈലിഷ് ഔട്ട്‌ഫിറ്റിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ സോമചന്ദ്രൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സ്റ്റൈലിംഗ നിർവഹിച്ചത് അരുൺ ആണ് . ദേവ്രാഗ് ബൊട്ടിക്കിന്റേതാണ് സാനിയയുടെ വസ്ത്രം .