ഇന്ന് സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യം ആയിട്ടുള്ള താരങ്ങളിൽ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സാനിയ എന്ന കാര്യം താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നോക്കുമ്പോൾ തന്നെ മനസ്സിലാകും. ഷൂട്ടിംഗ് തിരക്കുകൾക്കു ശേഷം താരം കൂടുതലായി സമയം ചെലവഴിക്കുന്നത് യാത്രകൾ ചെയ്യാനാണ്. ലോകത്തിൻറെ പല ഭാഗങ്ങളിലേക്കും യാത്രകൾ ചെയ്യുകയും അവിടെ നിന്നുള്ള തൻറെ മനോഹരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും സാനിയയുടെ പതിവാണ്.
ഈയടുത്ത് താരം ഓസ്ട്രേലിയയിലേക്ക് ഒരു ട്രിപ്പ് പോയിരുന്നു. ഇപ്പോഴിതാ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അവിടേക്ക് പോകുന്നതും അവിടെ ചെലവഴിച്ച തന്റെ മനോഹരമായ നിമിഷങ്ങളും എല്ലാം കോർത്തിണക്കിക്കൊണ്ട് ഒരു ചെറിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സാനിയ . ഓസ്ട്രേലിയയെ കുറിച്ചുള്ള അതിമനോഹരമായ ഒരു കുറിപ്പും താൻ വീണ്ടും അവിടേക്ക് തിരിച്ചെത്തും എന്നുകൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പ്രേക്ഷകർ സാനിയയുടെ ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്.
പലപ്പോഴും താരത്തിന്റെ പോസ്റ്റുകൾ വിമർശനങ്ങൾക്ക് ഇടയാക്കാറുണ്ട്. ഫോട്ടോഷോട്ടുകൾ ആയാലും യാത്ര ചിത്രങ്ങളും വീഡിയോകളും ആയാലും മിക്കപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തെ ചൊല്ലി വിമർശനങ്ങൾ ഉടലെടുക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ച് ഈ വീഡിയോയ്ക്കും നല്ലതും ചീത്തയുമായ കമൻറുകൾ ലഭിക്കുന്നുണ്ട്. എത്രയൊക്കെ വിമർശനങ്ങളും നെഗറ്റീവ് കളും കേൾക്കേണ്ടി വന്നാലും അതിനെ ഒന്നും വകവയ്ക്കാതെ തന്റെ ലൈഫ് അടിച്ചുപൊളിക്കുന്ന ഒരു താരം കൂടിയാണ് സാനിയ .
ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന മലയാള സിനിമയിൽ ഇന്ന് തന്റേതായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ സാനിയക്ക് സാധിച്ചിട്ടുണ്ട്. ബാലതാരമായി കടന്നുവന്ന സാനിയ ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി രംഗപ്രവേശനം ചെയ്യുകയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. പ്രേതം, ലൂസിഫർ, കൃഷ്ണൻകുട്ടി പണി തുടങ്ങി , സല്യൂട്ട്, സാറ്റർഡേ നൈറ്റ് എന്ന ചിത്രങ്ങളിൽ ഇതിനോടകം താരം വേഷമിട്ടു. സിനിമകൾക്ക് പുറമെ ഷോർട്ട് ഫിലിം, വെബ് സീരീസ് ,മ്യൂസിക് വീഡിയോ എന്നിവരെല്ലാം താരം അഭിനയിക്കാറുണ്ട്. ആയതിനാൽ തന്നെ നിരവധി ആരാധകരാണ് സാനിയ എന്ന ഈ താരത്തിനുള്ളത്.