വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയെടുത്ത യുവ താരസുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. കുട്ടിക്കാലം മുതൽക്കേ നൃത്തം അഭ്യസിച്ചു പോരുന്ന സാനിയ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയാണ് സാനിയക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. താരം പങ്കെടുത്ത സീസണിൽ മൂന്നാം സ്ഥാനവും സാനിയ നേടിയിരുന്നു.
അതേസമയത്ത് തന്നെയാണ് ബാലതാരമായി കൊണ്ട് സാനിയ മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. ഒട്ടും വൈകിയില്ല തൻറെ ചെറുപ്രായത്തിൽ തന്നെ നായികയായും സാനിയ വേഷമിട്ടു. പതിനാറാം വയസ്സിൽ മലയാള സിനിമയിൽ നായികയായി തിളങ്ങിയ ഈ താരം പിന്നീട് അഭിനയരംഗത്ത് സജീവമായി. നായിക വേഷങ്ങളിലും സഹനടി വേഷങ്ങളിലും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നിരവധി സിനിമകളിൽ സാനിയ വേഷമിട്ടു.
ഈയടുത്തായിരുന്നു സാനിയയുടെ ഇരുപത്തിയൊന്നാം ജന്മദിനം. താരം തൻറെ ജന്മദിനം ആഘോഷിച്ചത് ആഫ്രിക്കയിലെ കെനിയയിൽ വച്ചാണ് . അതും ഒരു സോളോ ട്രിപ്പ് ആണ് ഇത്തവണ താരം പ്ലാൻ ചെയ്തത്. ഇതിൻറെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജന്മദിനത്തിന് ഞാൻ ആഗ്രഹിച്ചത് കാടുകയറാൻ ആണ് , അതുകൊണ്ട് തനിച്ച് കെനിയയിലേക്ക് ഒരു യാത്ര എന്ന് കുറിച്ച് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
നിരവധി ചിത്രങ്ങളാണ് സാനിയ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതൊരാളും ആഗ്രഹിക്കുന്ന ജീവിതമാണ് സാനിയ നയിക്കുന്നതെന്നും, ഒറ്റയ്ക്കാണ് പോയതെങ്കിൽ ചിത്രങ്ങൾ എടുത്തത് ആരാണ് എന്നിങ്ങനെയുള്ള പല കമന്റുകളും താരത്തിന്റെ ഈ പുത്തൻ പോസ്റ്റുകൾക്ക് താഴെ നിറയുന്നുണ്ട്.