മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നായിരുന്നു ഡി ഫോർ ഡാൻസ്. ഈ റിയാലിറ്റി ഷോയിലൂടെ നിരവധി താരങ്ങളാണ് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയത്. അത്തരത്തിൽ ഡാൻസ് ചെയ്തു പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുകയും പിന്നീട് സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്ത താരസുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. നിലവിൽ മലയാള സിനിമയിലെ ഫാഷൻ സെൻസേഷൻ കൂടിയാണ് ഈ താരം.
മലയാളികളെ പലപ്പോഴും താരം വിസ്മയിപ്പിച്ചിട്ടുള്ളത് ബോളിവുഡ് നായികമാരെ വെല്ലുന്ന രീതിയിലുള്ള തൻറെ ഫാഷൻ ഔട്ട്ഫിറ്റുകൾ കൊണ്ടാണ്. ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന സാനിയ ഇതിനോടകം നിരവധി സിനിമകളുടെ ഭാഗമായി കഴിഞ്ഞു. 20 കാരിയായി താരം ലുക്കിന്റെ കാര്യത്തിൽ മറ്റെല്ലാ യുവനായികമായും കടത്തിയിട്ടും. അതുകൊണ്ടുതന്നെ ഇനിയും വർഷങ്ങൾ ഏറെ അഭിനയരംഗത്ത് സജീവമാകാൻ ഈ താരത്തിന് സാധിക്കും.
ക്വീൻ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ പിന്നീട് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലൂസിഫറിൽ ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ മകൾ വേഷം കൈകാര്യം ചെയ്തു. ഈ ചിത്രത്തിലെ പ്രകടനം കൊണ്ട് നിരവധി ആരാധകരെയും താരം സ്വന്തമാക്കി . സാനിയയുടെ അവസാനമിറങ്ങിയ ചിത്രം സാറ്റർഡേ നൈറ്റാണ് . ഈ ചിത്രത്തിൽ വേഷമിട്ട സാനിയുടെ ലുക്കിനെ കുറിച്ച് പലരും പ്രശംസിച്ചിരുന്നു. താരം നായികയായി എത്തുന്ന അടുത്ത ചിത്രത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ഈ ഫാഷൻ ക്വീനിന്റെ പുത്തൻ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുകയാണ്. താരത്തിന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടൈപ്പ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ അതീവ ഗ്ലാമറസായി തന്നെയാണ് സാനിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ പകർത്തിരിക്കുന്നത് ജിക്സൺ ഫ്രാൻസിസ് ആണ് . താരത്തെ മേക്കപ്പ് ചെയ്തത് സാംസൺ ലെയയാണ്. സാനിയ ധരിച്ചിരിക്കുന്നത് ഡോക്ടർ സൽവ അർഷാദിന്റെ എപ്പിസോഡ് ബ്രാൻഡിന്റെ ഔട്ട് ഫിറ്റാണ്.