ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തുകയും പിന്നീട് സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. ബാലതാരമായാണ് തുടക്കമെങ്കിലും ഒട്ടും വൈകാതെ തന്നെ മലയാള സിനിമയിൽ നായികയായും സഹറോളുകളിലും അഭിനയിച്ച് കൊണ്ട് സാനിയ മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ ആണ് സാനിയ പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. ബാലതാരമായി ഒന്ന് രണ്ട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും ചെറുപ്രായത്തിൽ തന്നെ നായികയായി അരങ്ങേറ്റം കുറിച്ചു.
സാനിയ നായികയായി അരങ്ങേറ്റം കുറയ്ക്കുന്നത് പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ക്വീൻ എന്ന സിനിമയിൽ ആണ്. ചിത്രത്തിൽ താരം അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രം പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ സാനിയ വേഷമിട്ടു. താരം നിലവിൽ മലയാളത്തിലെ ഒരു ഫാഷൻ സെൻസേഷനായി മാറിയിരിക്കുകയാണ്.
സാനിയയുടെ കോസ്റ്റ്യൂം സെൻസ് പ്രത്യേക പ്രശംസ നേടാറുണ്ട് . താരം വേഷമിട്ട സിനിമകളിൽ പോലും താരത്തിന്റെ വസ്ത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷം ഇറങ്ങിയ സാറ്റർഡേ നൈറ്റ് എന്ന സിനിമയിലും താരത്തിന്റെ വസ്ത്രധാരണത്തിലെ മികവ് പ്രകടമായിരുന്നു. ലൂസിഫർ, കൃഷ്ണൻകുട്ടി പണി തുടങ്ങി , പ്രേതം 2, പതിനെട്ടാം പടി, ദി പ്രീസ്റ്റ് , സല്യൂട്ട് സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്.
സാനിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടിരിക്കുന്നത് ദുബായിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ്. രാത്രി ലൈഫ് ദുബായിൽ എൻജോയ് ചെയ്യുന്ന സാനിയെ ആണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഐറിസ് ദുബായ് എന്ന സ്ഥലത്ത് വച്ചാണ്. പതിവ് പോലെ സ്റ്റൈലിഷ് ലുക്കിലാണ് സാനിയ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.