മഴവിൽ മനോരമയിലെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി എത്തുകയും പിന്നീട് പ്രേക്ഷക പ്രിയങ്കരിയായി മാറുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയ്ക്ക് ശേഷം മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും ഒട്ടും വൈകാതെ തന്നെ നായികയായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു താരമാണ് സാനിയ . നിലവിൽ മലയാള സിനിമയിലെ ഒരു ഫാഷൻ സെൻസേഷനലായി സാനിയ മാറിക്കഴിഞ്ഞു.
താരം ആദ്യമായി നായിക വേഷം ചെയ്യുന്നത് ക്വീൻ എന്ന ചിത്രത്തിലാണ്. ഇന്ന് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത് ഗ്ലാമറസ് ക്വീൻ എന്ന പേരിലാണ്. മലയാളികൾക്കിടയിൽ ഏറെ ഓളം ഉണ്ടാക്കിയ ഒരു കഥാപാത്രമായിരുന്നു ഈ ചിത്രത്തിലെ ചിന്നു എന്ന താരത്തിന്റെ വേഷം. കുറേപേർ ഈ കഥാപാത്രത്തെ ഇഷ്ടപ്പെട്ടപ്പോൾ മറ്റു ചിലർ ട്രോളുകൾക്കായും ഈ കഥാപാത്രത്തെ തിരഞ്ഞെടുത്തു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി അഭിനയിച്ചത്.
പിന്നീട് സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ മകൾ വേഷം ചെയ്തു. ഇതിലെ ജാൻവി എന്ന കഥാപാത്രം താരത്തിന് ഒരുപാട് ആരാധകരെയാണ് നേടിക്കൊടുത്തത്. ഇതിനോടകം മലയാള സിനിമയിൽ നായികയായും സഹനടിയായും എല്ലാം താരം തിളങ്ങിയിട്ടുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു അഭിനയത്രി കൂടിയാണ് സാനിയ . യാത്രകൾ പോകുമ്പോൾ താരം അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പലപ്പോഴും താരം പങ്കുവെക്കുന്നത് തൻറെ ഹോട്ട് , ഗ്ലാമർ ചിത്രങ്ങൾ ആയിരിക്കും.
ഇപ്പോൾ താരം എത്തിയിരിക്കുന്നത് ഓസ്ട്രേലിയയിലെ മെൽബണിൽ ആണ്. അവിടെ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് സാനിയ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഓസ്ട്രേലിയയിൽ നിന്നുള്ള ചിത്രങ്ങളാണ്. സാനിയ ധരിച്ചിരിക്കുന്നത് തെറാപ്പി ക്ലോതിങ്ങിന്റെ ഔട്ട്ഫിറ്റാണ്.