ചെറു പ്രായത്തിൽ തന്നെ ഒരു ഡാൻസ് റിയാലിറ്റി ഷോയുടെ ഭാഗമാവുകയും തുടർന്ന് മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. ബാലതാരമായി കടന്നുവന്ന ഈ താരം ഒട്ടും വൈകാതെ തന്നെ നായികയായി വേഷമിടുകയും മലയാള സിനിമയിലെ ഒരു ശ്രദ്ധേയ താരമായി മാറുകയും ചെയ്തു. തൻറെ പതിനഞ്ചാം വയസ്സിലാണ് സാനിയ നായികയായി രംഗപ്രവേശനം ചെയ്തത് എന്ന മലയാള സിനിമയിലെ ഗ്ലാമറസ് താരമായി മാറിയിരിക്കുകയാണ് സാനിയ .
സിനിമയ്ക്ക് പുറത്തും വളരെയധികം ഗ്ലാമറ സായി തന്നെയാണ് ഈ താരത്തെ കാണാൻ കഴിയുക. ഫോട്ടോഷോട്ടുകളിൽ മാത്രമല്ല പൊതുവേ താരം കൂടുതലായും ധരിക്കുന്നത് സ്റ്റൈലിഷ് , ഗ്ലാമറസ് കോസ്റ്റ്യൂമുകൾ തന്നെയാണ്. അഭിനയത്തോടൊപ്പം തന്നെ താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധയും പ്രശസ്തിയും നേടിക്കൊടുത്തത് മോഡലിംഗ് കൂടിയാണ്.
യാത്രകളോടും വളരെയധികം പ്രിയമുള്ള താരം കൂടിയാണ് സാനിയ . ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞാൽ പല രാജ്യങ്ങളിലേക്കും യാത്ര പോവുകയും അവിടെ നിന്നുള്ള തന്റെ സന്തോഷകര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട്. ഈയടുത്ത് സാനിയ ഓസ്ട്രേലിയ തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണ് അവധി ആഘോഷത്തിന് ആയിപ്പോയത്. അവിടെയും ഹോട്ട് ലുക്കിൽ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞുനിൽക്കുന്നത് സാനിയയുടെ വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. താരത്തിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ജിക്സൺ ഫ്രാൻസിസാണ് . പച്ച കളർ ഡീപ് വി നെക്ക് ക്രോപ്പ് ബ്ലൗസും വെള്ളപ്പാവാടയും ധരിച്ച് ഗ്ലാമറസ് ആയി തന്നെയാണ് താരം ഈ ചിത്രങ്ങളിൽ . ചിത്രങ്ങൾ കണ്ടത് ആരാധകർ അഭിപ്രായപ്പെടുന്നത് ട്രഡീഷണൽ ലുക്ക് ഗ്ലാമറസായി തിളങ്ങുവാൻ സാനിയക്ക് മാത്രമേ സാധിക്കു എന്നാണ്.