നടി സ്വാസിക വിജയ് താൻ കളരി പ്രാക്ടീസ് ചെയ്യുന്ന ചില ചിത്രങ്ങളും വീഡിയോകളും കുറച്ച് ദിവസങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. താരത്തിന്റെ അടുത്ത ചിത്രത്തിലേക്ക് ഉള്ള പരിശീലനം ആണോ ഇത് എന്ന് പല ആരാധകരും സംശയിച്ചിരുന്നു. എന്നാൽ ഏറെക്കാലമായുള്ള ആഗ്രഹമാണ് കളരി അഭ്യസിക്കുക എന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി. താരത്തിന്റെ അഭ്യാസപ്രകടനങ്ങൾ കണ്ട് നിരവധി ആളുകളാണ് സ്വാസികയെ പ്രശംസിച്ചത്. എന്നാൽ അപ്പോഴും ചിലർ നെഗറ്റീവ് കമന്റുകളുമായും രംഗത്തെത്തിയിരുന്നു. അവർക്കെല്ലാം ചുട്ട മറുപടിയും തരത്തിൽ നിന്ന് ലഭിച്ചിരുന്നു .
ഇപ്പോഴിതാ തൻറെ കളരി അഭ്യാസത്തിന്റെ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സ്വാസിക. തന്റെ ട്രെയിനർക്കൊപ്പം ഉള്ള വീഡിയോ ആണ് താരം ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. രാവിലെത്തെ കളരി അഭ്യാസം, നിഷ്ഠയോടെ സ്വാഭാവികമായ ഫിറ്റ്നസ് നേടുക. കളരി യോഗ എന്നിവയുടെ ക്രിയകൾ ഉപയോഗിച്ച് നമ്മുടെ ശരീരത്തെ പരിശീലിപ്പിക്കുക, അത് നിങ്ങളെ എപ്പോൾ വേണമെങ്കിലും എവിടെവച്ചും പരിശീലിക്കാൻ പ്രാപ്തരാക്കും, ഇന്ന് കുറിച്ചുകൊണ്ടാണ് താരം തൻറെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഇടശ്ശേരി സ്പോർട്ടി ബീൻസിലാണ് താരം കളരി അഭ്യസിക്കുന്നത്. നടി സരയു ഉൾപ്പെടെ നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.
വർഷങ്ങളുടെ പരിശ്രമത്തിനു ശേഷം ഇന്നിപ്പോൾ മലയാളത്തിലെ ഏറെ തിരക്കുള്ള നായികയും ഏറെ ആരാധകരുള്ള ഒരു താരവുമായി മാറിയിരിക്കുകയാണ് നടി സ്വാസിക. ഒരു തമിഴ് ചിത്രത്തിലൂടെ കരിയർ ആരംഭിച്ച താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത് മലയാള ചിത്രങ്ങളാണ്. സ്വർണ്ണ കടുവ, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സ്വാസിക പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും സഹനടി റോളുകളിലും ചെറു വേഷങ്ങളിലും അഭിനയിച്ചു. 2020 ൽ പുറത്തിറങ്ങിയ വാസന്തി എന്ന ചിത്രത്തിലെ അത്യുജ്ജ്വല പ്രകടനത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. കഴിഞ്ഞവർഷം താരം നായികയായി അഭിനയിച്ചുകൊണ്ടുള്ള ഒരു ചിത്രവും റിലീസ് ചെയ്തു. സിദ്ധാർത്ഥ് ഭരതൻ അണിയിച്ചൊരുക്കിയ ചതുരം ചിത്രത്തിലാണ് നായിക വേഷം ചെയ്തത്. ഇതിലെ പ്രകടനത്തിന് മികച്ച പ്രശംസയും താരം നേടിയെടുത്തു.