സൂപ്പർ വിജയം നേടിയ മലയാള ചിത്രം ഡ്രൈവിങ് ലൈസൻസ് ഹിന്ദിയിൽ എത്തുകയാണ്. പൃഥ്വിരാജ് സുകുമാരൻ , സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകരായി എത്തിയ ഈ ചിത്രത്തിന് രചന നിർവഹിച്ചത് അന്തരിച്ചു പോയ സച്ചി ആണ്. ലാൽ ജൂനിയർ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രശസ്ത സംവിധായകൻ രാജ് മേഹ്തയാണ് ഡ്രൈവിങ് ലൈസൻസ് ഹിന്ദിയിൽ റീമേക്ക് ചെയ്തിരിക്കുന്നത് . ഡ്രൈവിംഗ് ലൈസൻസിലെ പൃഥ്വിരാജിന്റെ വേഷം അക്ഷയ് കുമാറും സുരാജ് വെഞ്ഞാറമ്മൂടിന്റെ വേഷം ഇമ്രാൻ ഹാഷ്മിയുമാണ് ഹിന്ദിയിൽ അവതരിപ്പിക്കുന്നത്. സെൽഫി എന്ന പേരിൽ അണിയിച്ചൊരുക്കുന്ന ഹിന്ദി പതിപ്പിന്റെ ട്രയ്ലർ, ഇതിലേ ഒരു മാസ്സ് ഗാനം എന്നിവ ഇതിനോടകം റിലീസ് ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സെൽഫിയുടെ അണിയറ പ്രവർത്തകർ ചിത്രത്തിലെ പുതിയ ഒരു വീഡിയോ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത് നടൻ അക്ഷയ് കുമാറും നായികയായി മൃണാൾ താക്കൂറും ആണ് .
അതീവ ഗ്ലാമറസ് ആയാണ് ഈ വീഡിയോ ഗാനരംഗത്തിൽ മൃണാൾ താക്കൂർ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷക കയ്യടി സ്വന്തമാക്കാനായി സ്റ്റൈലിഷായി അക്ഷയ് കുമാറും എത്തിയിട്ടുണ്ട്. കുടിയെ നീ തേരി എന്ന ഈ ഗാനം മനോഹരമായി പാടിയിരിക്കുന്നത് ദി പ്രൊഫെക്, സാറ എസ് ഖാൻ എന്നിവർ ചേർന്നാണ്. തനിഷ്‌ക് ബാഗച്ചി ദി പ്രൊഫെക്ന്റെ സംഗീതത്തെ പുനരാവിഷ്കരിക്കുക ആയിരുന്നു. ഇവർ രണ്ടുപേരും ചേർന്നാണ് ഈ ഗാനത്തിന്റെ രചനയും നിർവഹിച്ചിട്ടുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, സ്റ്റാർ സ്റ്റുഡിയോസ് എന്നിവരാണ് സെൽഫി എന്ന ഹിന്ദി പതിപ്പിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഫെബ്രുവരി ഇരുപത്തിനാലിനാണ് ആഗോളതലത്തിൽ സെൽഫി പ്രദർശനത്തിന് എത്തുന്നത്. മലയാളം പതിപ്പിന്റെ നിർമ്മാതാക്കൾ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ആണ് .