മലയാളം ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് നടി അർച്ചന സുശീലൻ . അഭിനേത്രിയായ താരം മോഡൽ, ഡാൻസർ , വീഡിയോ ജോക്കി എന്നീ മേഖലകളിലും ശോഭിച്ചിട്ടുണ്ട്. എൻറെ സൂര്യപുത്രി എന്ന ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിലൂടെയാണ് അർച്ചന സുശീലൻ എന്ന താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2005 മുതൽ ടെലിവിഷൻ പരമ്പരകളിൽ താരം സജീവമായിരുന്നു എങ്കിലും ശ്രദ്ധിക്കപ്പെടാൻ സാധിച്ചത് 2007 ലെ എൻറെ മാനസപുത്രിയിലൂടെയാണ്. ഗ്ലോറി എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ അർച്ചന അവതരിപ്പിച്ചിരുന്നത് , ഇത് താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറി. മലയാളത്തിൽ മാത്രമല്ല ചില തമിഴ് പരമ്പരകളിലും താരം വേഷമിട്ടിരുന്നു. നിലവിൽ അർച്ചന ടെലിവിഷൻ രംഗത്ത് സജീവമല്ല. 2020 ൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അവസാനമായി വേഷമിട്ടത്.
പരമ്പരകൾക്ക് പുറമേ മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയായ ബിഗ് ബോസിലും താരം എത്തിയിരുന്നു. സീസൺ 1 ൽ ആണ് അർച്ചന മത്സരാർത്ഥിയായി എത്തിയിരുന്നത്. ഈ ഷോയിൽ താരം കാഴ്ചവച്ചിരുന്നത് മികച്ച പ്രകടനം തന്നെയാണ്. ഇവയ്ക്ക് പുറമേ ചെറിയ റോളുകളിൽ മലയാളം, തമിഴ് , ഹിന്ദി ഭാഷ ചിത്രങ്ങളിലും അർച്ചന വേഷമിട്ടിട്ടുണ്ട്. കാര്യസ്ഥൻ, മല്ലൂ സിംഗ്, കൗബോയ്, വില്ലാളി വീരൻ , തിങ്കൾ മുതൽ വെള്ളിവരെ തുടങ്ങി മലയാള സിനിമകളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. അർച്ചന തന്നെ വിശേഷിപ്പിക്കുന്നത് പകുതി മലയാളിയും പകുതി നേപ്പാളിയും എന്നാണ് , ഇതിന് കാരണം അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. ഡൽഹിക്കാരനായ മനോജ് യാദവ് ആണ് അർച്ചനയെ വിവാഹം ചെയ്തിരിക്കുന്നത്.
അർച്ചന സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് . അർച്ചന തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. താരം ചുവട് വയ്ക്കുന്നത് ഈയടുത്ത് റിലീസ് ചെയ്ത വിജയ് ചിത്രം വാരിസിലെ ട്രെൻഡിങ് ഗാനമായ ജിമിക്കി പൊണ്ണ് എന്നതിനാണ്. അർച്ചനക്കൊപ്പം ഈ റീൽസിൽ സഹോദരി കല്പന സുശീലനും സുഹൃത്ത് സുനിത റാവുവും ഉണ്ട് . ജീൻസും ക്രോപ്ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിലെത്തിയാണ് മൂവരും പെർഫോമൻസ് കാഴ്ച വെച്ചിട്ടുള്ളത്. വീഡിയോയ്ക്ക് താഴെ അർച്ചന ഇതുകൂടി കുറച്ചു ; ജീവിതം മികച്ചതാകുന്നു , എൻറെ സഹോദരിക്കും സുഹൃത്തിനും ഒപ്പം ഡാൻസ് ചെയ്യുമ്പോൾ .