മഞ്ഞു പോലെയൊരു പെൺകുട്ടി എന്ന 2004-ൽ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഷംന കാസിം. പിന്നീട് ചെറിയ വേഷങ്ങളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഷംന അലി ഭായ് എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. അതെ വർഷം തന്നെ താരം ഒരു തെലുങ്ക് ചിത്രത്തിൽ നായികയായി അരങ്ങേറുകയും ചെയ്തു.
പിന്നീട് ഇങ്ങോട്ട് തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമേ ഷംന തെലുങ്കിലും തമിഴിലും നിരവധി സിനിമകൾ ചെയ്തു. ഷംന വിവാഹിതയായത് കഴിഞ്ഞ വർഷമായിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി ഷംന തുടർന്നിരുന്നു.
അടുത്തതായി ഇറങ്ങാനുള്ള ഷംനയുടെ ചിത്രം തെലുങ്കിൽ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ദസരയാണ് . ഷംന കാസിം എന്ന താരം അഭിനേത്രി എന്നതിന് പുറമേ നല്ലയൊരു നർത്തകി കൂടിയാണ്. ഇത് താരം പലതവണ തെളിയിച്ചിട്ടുണ്ട്. ഷംന താൻ ഒരു അമ്മായാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത കുറച്ച് നാൾ മുമ്പായിരുന്നു തന്റെ ആരാധകരെ അറിയിച്ചത് . ഷംനയുടെ ഭർത്താവ് ദുബൈയിൽ ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയാണ്.
ഇപ്പോഴിതാ ഷംനയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഷംനയുടെ ഭർത്താവിന് വളക്കാപ്പ് ചടങ്ങിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ വീഡിയോ കോളിലൂടെ ആ മനോഹരമായ നിമിഷങ്ങൾ ഷംന തന്റെ ഭർത്താവിന് കാണിച്ചുകൊടുക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോസും എടുത്തിരിക്കുന്നത് സ്റ്റുഡിയോ 360-യാണ്.