മലയാളത്തിൻറെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ടോവിനോ തോമസിനെ നായകനാക്കി കൊണ്ട് സംവിധായകൻ വിഷ്ണു നാരായണൻ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു മറഡോണ. ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് വേറിട്ട ഒരു കഥാപാശ്ചാത്തലവും ആയാണ് . തീയറ്ററുകളിൽ എത്തിയ ഈ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കുവാൻ സാധിച്ചില്ല എങ്കിലും പിന്നീട് ഓൺലൈനിൽ റിലീസ് ചെയ്തപ്പോൾ ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. ചിത്രം മാത്രമായിരുന്നില്ല ഇതിലെ നായിക വേഷം ചെയ്ത പുതുമുഖ താരവും പ്രേക്ഷക മനസ്സുകളിൽ ഇടം നേടി.
നടി ശരണ്യ ആർ നായർ ആയിരുന്നു ഈ ചിത്രത്തിൽ ടോവിനോ തോമസിന്റെ നായികയായി അഭിനയിച്ചത് . ഈ സിനിമയിൽ ശരണ്യ അഭിനയിച്ചത് ആദ്യ ചിത്രമാണെന്ന ഭയമൊന്നും ഇല്ലാതെ മനോഹരമായി തന്നെയാണ്. ഹോം നേഴ്സായ ആശ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശരണ്യ അവതരിപ്പിച്ചത് . രണ്ടു വർഷങ്ങൾ കഴിഞ്ഞാണ് പിന്നീട് ശരണ്യ മലയാളത്തിൽ അഭിനയിക്കുന്നത് . 2020 ൽ ഇറങ്ങിയ ടു – സ്റ്റേറ്റ്സ് എന്ന ചിത്രത്തിലാണ് പിന്നീട് താരത്തെ പ്രേക്ഷകർ കണ്ടത്.
ഇതുകൂടാതെ ശരണ്യ വേഷമിട്ട മറ്റൊരു മലയാള ചിത്രമായിരുന്നു കഴിഞ്ഞവർഷം പുറത്തിറങ്ങിയ കോമഡി ഫാമിലി ചിത്രമായ മൈ നെയിം ഈസ് അഴകൻ . ഝാൻസി എന്ന തമിഴ് ചിത്രത്തിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തത് ശരണ്യ തന്നെയാണ്. ഒടിടിയിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ആളങ്കം ആണ് മലയാളത്തിൽ ശരണ്യയുടെതായി ഇനി ഇറങ്ങാനുള്ള ചിത്രം .
ഇപ്പോൾ തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം ഒരു ബ്രേക്ക് എടുത്ത് മറ്റു താരങ്ങളെ പോലെ തന്നെ ശരണ്യയും സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ്. ശരണ്യ പോയിട്ടുള്ളത് വാഗമണ്ണിലേക്കാണ്. അവിടെ നിന്നുള്ള ചിത്രങ്ങളെല്ലാം താരം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നു. അടിച്ചുപൊളിക്കൂ എന്നാണ് ആരാധകർ ശരണ്യയുടെ ചിത്രങ്ങൾക്കു താഴെ കമൻറ് ചെയ്തത്.