2009 ൽ റിലീസ് ചെയ്ത മലയാളത്തിലെ ആന്തോളജി ചിത്രമായ കേരള കഫേയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് ശിവദ. എന്നാൽ ആദ്യ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. തുടർന്ന് ശിവദ പിന്നീട് ടെലിവിഷൻ ചാനലുകളിൽ അവതാരകയായി പ്രവർത്തിക്കാൻ ആരംഭിച്ചു. അതേസമയത്ത് തന്നെ ചില മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടു. നിനക്കായി, മഴ, നിലാവ് എന്നിവയെല്ലാം വളരെയധികം ശ്രദ്ധ നേടിയ മ്യൂസിക് ആൽബങ്ങൾ ആയിരുന്നു.
അവതരണത്തിലെ താരത്തിന്റെ മികവ് കണ്ടിട്ടാണ് മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ഫാസിൽ വീണ്ടും സിനിമയിലേക്ക് ശിവദയ്ക്ക് അവസരം നൽകുന്നത്. അങ്ങനെ 2011 ൽ ലിവിങ് ടുഗതർ എന്ന സിനിമയിലൂടെ നായികയായി വീണ്ടും മലയാളി പ്രേക്ഷകർക്ക് മുൻപിലേക്ക് താരമെത്തി. ഇതിലൂടെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. ഒപ്പം തമിഴ് ചലച്ചിത്ര കത്തും താരം അരങ്ങേറ്റം കുറിച്ചു. നെടുംചാലൈയാണ് തമിഴിൽ താരം ആദ്യമായി അഭിനയിച്ച സിനിമ .
മലയാളിയാണെങ്കിലും തമിഴ്നാട്ടിൽ ജനിച്ചു പഠിച്ച ശിവദ എന്ന താരം മലയാളികളുടെയും തമിഴ് പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറുകയായിരുന്നു. സു സു സുധി വാല്മീകം, സീറോ, ഇടി, അതെ കടൽ, അച്ചായൻസ്, ലക്ഷ്യം, രാമന്റെ ഏദൻ തോട്ടം, ശിക്കാരി ശംബു, ചാണക്യ തന്ത്രം, ലൂസിഫർ, മൈ സാന്റാ, മാര, സണ്ണി, 12 ത് മാൻ, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളിലാണ് മലയാളത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇരുഭാഷകളിലുമായി ഇരുപതോളം ചിത്രങ്ങളിൽ ശിവദ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെതായി അവസാനമായി റിലീസ് ചെയ്ത ചിത്രം ജവാനും മുല്ല പൂവും ആണ്.
ശിവദ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ടി റോസ് ഡിസൈൻ ചെയ്ത നീല നിറത്തിലുള്ള ഒരു സ്ലീവ്ലെസ് ഗൗൺ ധരിച്ചാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശിവതയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഫോട്ടോഗ്രാഫറായ അഭിജിത്ത് എംപി ആണ് .