അതിമനോഹര നൃത്ത ചുവടുകളുമായി ഈ പ്രായത്തിലും പ്രേക്ഷകരെ അമ്പരപ്പിച്ച് നടി ശോഭന..!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ള നായികമാരിൽ ഒരാളാണ് നടി ശോഭന. കുട്ടിക്കാലം മുതൽക്കേ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള ശോഭന തൻറെ നൃത്ത മികവുകൊണ്ടും അഭിനയം കൊണ്ടും മലയാളി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. മണിച്ചിത്രത്താഴ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ ഒന്നടങ്കം തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് ശോഭന. ഈ ചിത്രത്തിലെ പ്രകടനത്തിൽ മികച്ച നരയ്ക്കുള്ള ദേശീയ അവാർഡും താരത്തെ തേടി എത്തിയിട്ടുണ്ട്. രണ്ടാമത്തെ ദേശീയ അവാർഡ് ഈ താരത്തിന് ലഭിച്ചത് മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ പ്രകടനത്തിനാണ്.

1984ൽ ബാലചന്ദ്രമേനോന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭന എന്ന താരം മലയാള ചലച്ചിത്ര ലോകത്തേക്ക് ചുവടു വയ്ക്കുന്നത്. പിന്നീട് മലയാള ചലച്ചിത്ര ലോകത്തെ ഒരു മുന്ദിര താരമായി അക്കാലമൊട്ടാകെ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ഒരു നായികതാരമായി ശോഭന മാറുകയായിരുന്നു. 53 കാരിയായ ഈ താരം അവസാനമായി അഭിനയിച്ചത് വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രത്തിലാണ്.

സിനിമകളിൽ അത്ര സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശോഭന. തൻറെ നിരവധി നൃത്ത വീഡിയോകളാണ് ശോഭന ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തിപ്പോരുന്ന താരത്തിന് നിരവധി വിദ്യാർത്ഥിനികളും ഉണ്ട് . തങ്ങളുടെ ഡാൻസ് റിഹേഴ്സൽ വീഡിയോ ഉൾപ്പെടെ നിരവധി ഡാൻസ് വീഡിയോസ് ആണ് ശോഭന പോസ്റ്റ് ചെയ്യാറുള്ളത്.

ഇപ്പോഴിതാ കുറച്ചുനാളുകൾ മുൻപ് താരം പങ്കുവെച്ച ഒരു ഡാൻസ് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. പിണറായി പെരുമ 2023 എന്ന പരിപാടിയിൽ അവതരിപ്പിക്കുന്നതിനായി താരം ഒരുക്കിയ ഡാൻസ് പെർഫോമൻസ് റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത്. ഏപ്രിൽ ഒന്നു മുതൽ 14 വരെയായിരുന്നു പിണറായി പെരുമ 2023 എന്ന പരിപാടി നടന്നിരുന്നത്. ഏപ്രിൽ 8 ന് ആയിരുന്നു ശോഭന തൻറെ മനോഹരമായ ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചത്.