നീല ലെഹങ്കയിൽ അതീവ ഗ്ലാമറസായി നടി ശ്രിയ ശരൺ..! കണ്ണെടുക്കാതെ ആരാധകർ…

2010 ൽ റിലീസായ സൂപ്പർഹിറ്റ് ചിത്രം ആണ് പോക്കിരിരാജ . മികച്ച ബോക്സ്‌ ഓഫീസ് വിജയം കരസ്ഥമാക്കിയ ഈ ചിത്രത്തിൽ മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. മലയാളി പ്രേക്ഷകർക്ക് ആ ചിത്രത്തിലൂടെ  സുപരിചിതയായ അന്യഭാഷ താരം ആണ് ശ്രിയ ശരൺ. മലയാളി അല്ലാത്ത താരം മലയാള തനിമയോട് കൂടിയാണ് ഈ ചിത്രത്തിൽ എത്തിയത്. ഈ താരത്തെ മലയാളികൾ  ഇരു കൈയും നീട്ടി സ്വീകരിച്ചു. സിനിമ രംഗത്തു താരം അരങ്ങേറ്റം കുറിക്കുന്നത് 2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ ആണ്.

പിന്നീട്  തെലുങ്ക്, തമിഴ്,കന്നഡ, മലയാളം,ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ അഭിനയിക്കുകയും ഒരു തെന്നിന്ത്യൻ സൂപ്പർതാരമായി മാറുകയുമായിരുന്നു. നുവ്വേ നുവ്വേ, തുജേ മേരി കാസം, അർജുൻ, മഴൈ, അഴകിയ തമിഴ് മകൻ, ദി അദർ എൻഡ് ഓഫ് ദി ലൈൻ, കന്തസ്വാമി, ഛത്രപതി, ബോസ്സ്, മുന്ന, തുളസി, ഉത്തമപുത്രൻ, കാസനോവ, ദൃശ്യം, ദൃശ്യം 2, ആർആർആർ, തുടങ്ങി സൂപ്പർസ്റ്റാറുകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടെ 80-ൽ കൂടുതൽ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങൾ കൂടി താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ശ്രിയ ശരൺ മോഡലിങ് രംഗത്തും സജീവമായ ഒരു താരം കൂടെ ആണ് .  നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യം കൂടിയാണ്. ശ്രിയ പോസ്റ്റ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ എല്ലാം ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇവയ്ക്ക് പുറമെ തന്റെ കുടുംബ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

ശ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഒരു അവാർഡ് ചടങ്ങിന് എത്തിയ ശ്രിയയുടെ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. നീല നിറത്തിലുള്ള ലോങ്ങ് ലെഹങ്ക ധരിച്ച് അതീവ ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്.  ഹർഷൻ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് .