ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് ചുവട് വച്ച താര സുന്ദരിയാണ് നടി ശ്രിയ ശരൺ. കഴിഞ്ഞ 20 വർഷക്കാലമായി അഭിനയരംഗത്ത് സജീവമായി തുടരുന്ന ഈ താരം തൻറെ ഇരുപതാമത്തെ വയസ്സിൽ ആണ് സിനിമയിൽ നായികയായി അഭിനയിച്ച് തുടങ്ങിയത്. അഭിനയത്തോടുള്ള ഇഷ്ടം കോളേജ് പഠന കാലം മുതൽക്കേ താരത്തിന് ഉണ്ടായിരുന്നു. മ്യൂസിക് വീഡിയോസിലൊക്കെ അഭിനയിച്ചു കൊണ്ടാണ് ശ്രിയ തൻറെ കരിയർ ആരംഭിക്കുന്നത് അവിടെനിന്ന് പിന്നീട് സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു.

തെലുങ്ക് തമിഴ് ഭാഷാ ചിത്രങ്ങളിൽ മുൻ നിര നായികയായി തിളങ്ങിയ ശ്രിയ ബോളിവുഡിലും തന്റെ സാനിദ്ധ്യം അറിയിച്ചു. രണ്ട് മലയാള സിനിമകളിലും ശ്രിയ നായികയായി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ദൃശ്യം 2-വിൽ ശ്രിയയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴും ശ്രിയ കാത്തുസൂക്ഷിക്കുന്നത് ഒരു നായികയായി തിളങ്ങുന്നതിനുള്ള സൗന്ദര്യം തന്നെയാണ്.

മലയാളത്തിലേക്ക് കടന്നുവന്നത് മമ്മൂട്ടി ചിത്രമായ പോക്കിരിരാജയിലൂടെ ആണ്. ഈ ചിത്രത്തിൽ നടൻ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചത് ശ്രിയ ആണ്. അതിനുശേഷം മോഹൻലാൽ ചിത്രമായ കാസിനോവയിലും ശ്രിയ വേഷമിട്ടു. ശ്രിയക്ക് തെന്നിന്ത്യയിൽ വലിയ സ്ഥാനം നേടിക്കൊടുത്തത് തമിഴിൽ സൂപ്പർഹിറ്റായി മാറിയ രജനികാന്ത് ചിത്രം ശിവാജിയാണ് . കഴിഞ്ഞവർഷം പുറത്തിറങ്ങിയ രാജമൗലിയുടെ ബ്രഹ്മണ്ഡ ചിത്രമായ ആർആർആറിലും ശ്രിയ വേഷമിട്ടിരുന്നു. കബസ എന്ന കന്നട ചിത്രമാണ് താരത്തിന്റെ പുതിയ പ്രോജക്ട് .

പല യുവനടിമാർക്കും ഇപ്പോഴും സൗന്ദര്യത്തിന്റെയും ലുക്കിന്റെയും കാര്യത്തിൽ ശ്രിയയെ തോൽപ്പിക്കാൻ സാധിക്കുകയില്ല എന്ന കാര്യം നിസംശയം പറയാം. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ അതിനൊരു ഉദാഹരണം കൂടിയാണ്. മഞ്ഞ നിറത്തിലെ സാരി ധരിച്ച് ഹോട്ട് ലുക്കിൽ എത്തിയ ശ്രിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രങ്ങൾ കണ്ടു കഴിഞ്ഞാൽ ഒരു കൗമാരക്കാരിയെ പോലെയാണ് താരത്തെ തോന്നിപ്പിക്കുന്നത്. അരുൺ പ്രശാന്താണ് ശ്രിയയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.