തെലുങ്ക് സിനിമയായ ഇഷ്ടത്തിലൂടെ വേഷമിട്ടുകൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നടി ശ്രിയ ശരൺ . ശ്രിയ തൻറെ കോളേജ് പഠനകാലത്ത് ഡൽഹിയിൽ വച്ച് ഒരു മ്യൂസിക് വീഡിയോ ചെയ്യുകയും അതിലെ പ്രകടനം കണ്ട് താരത്തിന് സിനിമയിൽ നിന്ന് അവസരം ലഭിക്കുകയും ആയിരുന്നു. ശ്രിയ ജനിച്ചത് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ്. താരം ഒരു ഹിന്ദിക്കാരിയാണ് എങ്കിലും ആദ്യമായി അഭിനയിച്ചത് തെലുങ്കിൽ ആണ് .
താരത്തിന്റെ ആദ്യ നാല് ചിത്രങ്ങളും തെലുങ്കിൽ തന്നെയായിരുന്നു. അതിനുശേഷം ശ്രിയ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചു എങ്കിലും കൂടുതൽ ചിത്രങ്ങൾ ചെയ്തിട്ടുള്ളത് തെലുങ്കിൽ തന്നെയാണ്. മലയാളി പ്രേക്ഷകർ താരത്തെ കൂടുതൽ അറിഞ്ഞു തുടങ്ങിയത് സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം ശിവജി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് . മലയാളി പ്രേക്ഷകർ എന്ന് ശ്രദ്ധിച്ച ഈ താരം പിന്നീട് പോക്കിരിരാജ ചിത്രത്തിലൂടെ മലയാളത്തിലേക്കും ചുവടുവെച്ചു.
പോക്കിരിരാജയിലൂടെ വമ്പൻ പ്രേക്ഷക സ്വീകാര്യത നേടിയ താരം പിന്നീട് സൂപ്പർസ്റ്റാർ മോഹൻലാൽ വേഷമിട്ട കാസിനോവയിലും താരത്തിന്റെ നായികയായി അഭിനയിച്ചു. 2018ലായിരുന്നു ശ്രിയയുടെ വിവാഹം. റഷ്യക്കാരനായ ആന്ദ്രേയ് കോസച്ചീവ് ആണ് താരത്തെ വിവാഹം ചെയ്തത് . താരത്തിന് 2021 ജനുവരിയിൽ ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. മകളുടെ ജനനശേഷവും അഭിനയരംഗത്ത് സജീവമായ സ്ത്രീയെ അവസാനമായി വേഷമിട്ടത് ദൃശ്യം 2 എന്ന സിനിമയുടെ ഹിന്ദി പതിപ്പിപ്പിലാണ്. കബ്സ ആണ് ഇനി ശ്രിയയുടേതായി റിലീസ് ചെയ്യാനുള്ള പുത്തൻ ചിത്രം .
പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ശ്രിയ നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. സാരിയിൽ ഹോട്ട് ലുക്കിൽ ആണ് താരം തിളങ്ങിയത്. ശ്രിയ ധരിച്ചിട്ടുള്ളത് സിത്താര കുഡിജയുടെ ഡിസൈനിലുള്ള സാരിയാണ്. ചിത്രങ്ങൾ കണ്ട് ആരാധകരിൽ പലരും കമൻറ് ചെയ്തിരിക്കുന്നത് കണ്ടാൽ 40 വയസ്സുണ്ടെന്ന് പറയില്ല എന്നാണ്.