മലയാളത്തിലെ ഒരു ശ്രദ്ധേയ നടിയും ഡബ്ബിങ് ആർട്ടിസ്റ്റും മോഡലും ആണ് ശ്രിന്ദ . 2010 മുതൽ ആണ് ശ്രിന്ദ ഒരു അഭിനേത്രി എന്ന നിലയിൽ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. എന്നാൽ താരം തന്റെ കരിയർ ആരംഭിക്കുന്നത് അസിസ്റ്റൻറ് ഡയറക്ടർ ആയി കൊണ്ടാണ് . പിന്നീട് കുറച്ച് കാലം ടെലിവിഷൻ അവതാരകയായും പരസ്യ ചിത്രങ്ങളിൽ മോഡലായും മറ്റും ശ്രിന്ദ പ്രത്യക്ഷപ്പെട്ടു. ഡോക്യുമെൻററി ഫിലിമുകളുടെ ഭാഗമായ ശ്രിന്ദ ഒട്ടും വൈകാതെ തന്നെ സിനിമയിലേക്കും ചുവടുവെച്ചു.
ഒരു സംവിധായകൻ വഴി ആഷിക് അബു ചിത്രത്തിൻറെ ഭാഗമായ ശ്രിന്ദ പിന്നീട് അഭിനയത്തിലുള്ള തൻറെ ഭാവി പടുത്തുയർത്തുകയായിരുന്നു. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അന്നയും റസൂലും, ഫ്രീഡം ഫൈറ്റ്, 1983, മസാല റിപ്പബ്ലിക് , ആട്, മംഗ്ലീഷ് , ഹോംലി മീൽസ്, ലോഹം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി , മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , പറവ , ഷെർലക് ടോംസ്, കുട്ടൻപിള്ളയുടെ ശിവരാത്രി, ട്രാൻസ്, ഭീഷ്മപർവ്വം, കുറ്റവും ശിക്ഷയും , മേഹും മൂസ തുടങ്ങി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. ജോജു ജോർജ് നായകനായി എത്തിയ ഇരട്ട ആണ് ശ്രിന്ദയുടേതായ റിലീസ് ചെയ്ത് അവസാനം മലയാള ചിത്രം . ഇതിനോടകം അമ്പതോളം സിനിമകളിലാണ് ശ്രിന്ദ വേഷമിട്ടിട്ടുള്ളത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഫോട്ടോഷൂട്ടിനായി പോസ് ചെയ്യുന്ന ശ്രിന്ദയുടെ പുത്തൻ വീഡിയോ ആണ് . താരം തന്നെയാണ് തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കു വെച്ചിട്ടുള്ളത്. റെഡ് കളർ സാരി ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നത്.