കറുപ്പിൽ സുന്ദരിയായി നടി ശ്രിന്ദ… താരത്തിന്റെ സ്റ്റൈലൻ ചിത്രങ്ങൾ പങ്കുവച്ച് താരം..

സിനിമയോടുള്ള അതിയായ പ്രിയം കൊണ്ട് സഹസംവിധായകയായി ജോലി ചെയ്യുകയും പിന്നീട് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തി സഹനടിയായും തുടർന്ന് നടിയായും തിളങ്ങിയതാര് സുന്ദരിയാണ് ശ്രിന്ദ . നായിക വേഷങ്ങൾക്കൊപ്പം എടുത്തു പറയേണ്ടതാണ് അവതരിപ്പിക്കുന്ന കോമഡി കഥാപാത്രങ്ങളും . നിവിൻ പോളി പ്രധാന വേഷത്തിൽ എത്തിയ 1983 എന്ന ചിത്രത്തിലെ സച്ചിനെ അറിയാത്ത സുശീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴാണ് ഈ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചത്.

എന്നാൽ താരം ആദ്യമായി അഭിനയിച്ചത് ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലാണ്. അതിനുശേഷം 22 ഫെമയിൽ കോട്ടയം, തട്ടത്തിൻ മറയത്ത്, അന്നയും റസൂലും, ആർട്ടിസ്റ്റ്, നോർത്ത് 24 കാതം തുടങ്ങിയ ചിത്രങ്ങളിൽ സഹ നടി റോളുകളിൽ പ്രത്യക്ഷപ്പെട്ടു. ആദ്യമായി നായികയായി വേഷമിട്ടത് 1983-യിൽ ആണ്. തുടർന്നുള്ള വർഷങ്ങളിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ടുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാനും ഈ താരത്തിന് സാധിച്ചു.

ശ്രിന്ദയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തിയ ഇരട്ട ആണ് . സിനിമയിൽ എത്തുന്നതിനു മുൻപേ വിവാഹിതയായ ഈ താരം ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന് ഒരു മകനുണ്ട് , മകൻ ശ്രിന്ദയ്ക്ക് ഒപ്പവുമാണ്. 2018ലെ ഈ താരം രണ്ടാമത് വിവാഹിതയാകുകയും ചെയ്തു. സിജു എസ് ബാവയാണ് താരത്തെ വിവാഹം ചെയ്തത്.

സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ ശ്രിന്ദയുടെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങളാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കറുപ്പ് ഔട്ട് ഫിറ്റിൽ തിളങ്ങിയ ഈ ചിത്രങ്ങൾ ശ്രിന്ദ തന്നെയാണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. താരത്തിന് മേക്കപ്പ് ചെയ്ത് നൽകിയിരിക്കുന്നത് സാറാ മേക്കോവറാണ്. സംവിധായകനായ തരുൺ മൂർത്തി ചിത്രത്തിന് താഴെ കമൻറ് നൽകിയിട്ടുള്ളത് എവിടേയോ ഒരു മൊണാലിസയെ പോലെയുണ്ടെന്ന് ആണ്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടി അനഘയും കമന്റ് നൽകിയിട്ടുണ്ട്.