സിനിമയിൽ സഹസംവിധായകയായി ജോലി ചെയ്തുകൊണ്ടായിരുന്നു നടി ശ്രിന്ദ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് അവിടെ നിന്ന് നായികയായും സഹനടിയായും എല്ലാം സിനിമകളിൽ ശോഭിക്കുകയും മലയാളി പ്രേക്ഷക മനസ്സുകളിൽ ഒരു സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. ഫോർ ഫ്രണ്ട്സ് എന്ന ചിത്രമാണ് ശ്രിന്ദ അഭിനയിച്ച ആദ്യ മലയാള ചിത്രം . സഹസംവിധായക , അഭിനേത്രി എന്നതിനു പുറമേ അവതാരിക, മോഡൽ എന്നി മേഖലകളിലും മികവ് തെളിയിച്ച താരമാണ് ശ്രിന്ദ .മോഡലിംഗ് രംഗത്ത് സജീവമായി നിന്ന സമയത്താണ് താരത്തെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ശ്രിന്ദ എന്ന താരത്തിന്റെ കരിയർ മാറ്റിമറിച്ചത് അന്നയും റസൂലും എന്ന സിനിമയാണ് എങ്കിലും പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരത്തിന്റെ കഥാപാത്രം 1983-ലെ നായിക കഥാപാത്രമായ സുശീല ആണ്. ആ ചിത്രവും അതിലെ താരത്തിന്റെ കഥാപാത്രവും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സ്വന്തമാക്കിയത്.
മോഡലിംഗ് രംഗത്ത് സജീവമായി നിന്ന സമയത്താണ് താരത്തെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ശ്രിന്ദ എന്ന താരത്തിന്റെ കരിയർ മാറ്റിമറിച്ചത് അന്നയും റസൂലും എന്ന സിനിമയാണ് എങ്കിലും പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരത്തിന്റെ കഥാപാത്രം 1983-ലെ നായിക കഥാപാത്രമായ സുശീല ആണ്. ആ ചിത്രവും അതിലെ താരത്തിന്റെ കഥാപാത്രവും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സ്വന്തമാക്കിയത്.
ഒരു സമയത്ത് കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്തിരുന്ന ഈ താരം പിന്നീട് ക്യാരക്ടർ റോളുകളിലും അഭിനയിക്കാൻ തുടങ്ങി. ഇരട്ടയാണ് ശ്രിന്ദയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം . ജോജു ജോർജ് ആണ് ഈ ചിത്രത്തിലെ നായകനായി വേഷമിട്ടിരിക്കുന്നത്. ഭീഷ്മപർവം, ഫ്രീഡം ഫൈറ്റ്, മേം ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളിലാണ് കഴിഞ്ഞവർഷം താരം അഭിനയിച്ചിട്ടുണ്ടായിരുന്നത്. ഇതിനോടകം 50ലധികം ചിത്രങ്ങളിലാണ് താരം അഭിനയിച്ചത് . ശ്രിന്ദ വിവാഹിതയായിരുന്നു എങ്കിലും ആ ബന്ധം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
ഗ്ലാമറസ് ഷൂട്ടുകളൊക്കെ ചെയ്യാറുള്ള ശ്രിന്ദ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ഒരു താരം കൂടിയാണ്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ശ്രിന്ദ പങ്കുവെച്ച് പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ . സ്വര വോയിസ് ഓഫ് വുമൺ എന്ന ബ്രാൻഡിന്റെ ഔട്ട് ഫിറ്റിലാണ് താരം തിളങ്ങിയിരിക്കുന്നത് . ഒട്ടനവധി ആരാധകരാണ് ശ്രിന്ദയുടെ ഈ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്. കൂടുതൽ ആരാധകരും കമൻറ് ചെയ്തിരിക്കുന്നത് സൂര്യപ്രഭയിൽ താരത്തെ കാണാൻ കൂടുതൽ ഭംഗിയുണ്ട് എന്നാണ്.