നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു എന്ന തരത്തിലുള്ള നിരവധി ഗോസിപ്പുകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കീർത്തിയും വിവാഹിതരാകുന്നു എന്ന വാർത്തകളാണ് ഒടുവിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ ഈ വാർത്തകൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ പിതാവ് ജി സുരേഷ് കുമാർ . അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത് ” ഇത് യാതൊരു സത്യവും ഇല്ലാത്ത ഒരു വാർത്തയാണ് ” എന്നാണ്.
ഈ വാർത്തകളിൽ യാതൊരു സത്യവുമില്ല ആ റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാന രഹിതമാണ്. ഇത്തരത്തിൽ പലതവണ മറ്റു ചിലരുടെ പേരുകളുമായി ചേർത്ത് ഇങ്ങനെയുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ടായിരുന്നു എന്നും അനിരുദ്ധിനേയും കീർത്തിയെയും കുറിച്ചുള്ള വാർത്തകൾ വരുന്നത് ആദ്യമല്ല എന്നും സുരേഷ് കുമാർ വ്യക്തമാക്കി. ഒരു വ്യവസായിയുമായി വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ഇതിനു മുൻപ് പുറത്തുവന്നിരുന്നു നടി തന്നെ അത് നിഷേധിച്ചു രംഗത്തെത്തിയിരുന്നു.
അന്ന് പ്രചരിപ്പിച്ചിരുന്ന ഗോസിപ്പുകൾ വ്യവസായി ഫർഹാനുമായി കീർത്തി പ്രണയത്തിലാണ് എന്നും വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്നായിരുന്നു. സുഹൃത്തിനെ ഇത്തരം വാർത്തകളിലേക്ക് വലിച്ചിഴക്കേണ്ട എന്നായിരുന്നു കീർത്തിയുടെ പ്രതികരണം. സമയമാകുമ്പോൾ തന്റെ ജീവിതത്തിലെ യഥാർത്ഥ മിസ്റ്ററിമാൻ ആരാണെന്ന് വെളിപ്പെടുത്താം എന്നായിരുന്നു അന്നത്തെ ഗോസിപ്പുകൾ പങ്കുവെച്ചു കൊണ്ട് കീർത്തി വ്യക്തമാക്കിയത്.
ആറ്റ്ലീയുടെ പുതിയ ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുന്നു എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ . വരുൺ ധവാനാകും ചിത്രത്തിലെ നായകൻ എന്നാണ് റിപ്പോർട്ടുകൾ . വരുണും കീർത്തിയും ആദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്.