കളരി അഭ്യസിക്കുന്ന വീഡിയോ പങ്കുവെച്ച് നടി സ്വാസിക വിജയ് ; വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്റുമായി എത്തിയവന് താരത്തിന്റെ കിടിലൻ മറുപടി !

ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരങ്ങൾ ഇന്നിപ്പോൾ മലയാളത്തിൽ വളരെ കുറവാണ്. എന്നാൽ ഒരു കാലത്ത് മലയാളത്തിൽ ഇത്തരം താരങ്ങൾ സജീവമായിരുന്നു. എന്നാൽ ഇന്നാകട്ടെ ഏതെങ്കിലും ഒരു മേഖലയിൽ സജീവമായി നിൽക്കാൻ ശ്രമിക്കുന്നവരാണ് കൂടുതൽ താരങ്ങളും. എന്നാൽ നടി സ്വാസിക വിജയ് ഇത്തരം താരങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തയാണ്. സ്വാസിക. ബിഗ് സ്ക്രീനിൽ ആയാലും മിനി സ്ക്രീനിൽ ആയാലും ഒരേപോലെ സജീവമാണ് നടി സ്വാസിക .

 

മലയാളിയായ സ്വാസിക അഭിനയ രംഗത്തേക്ക് എത്തിപ്പെടുന്നത് ഒരു തമിഴ് സിനിമയിൽ വേഷമിട്ട് കൊണ്ടാണ്. സീത എന്ന പരമ്പരയാണ് ടെലിവിഷൻ രംഗത്ത് സ്വാസികയെ താരമാക്കി മാറ്റിയത് . കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലെ കഥാപാത്രത്തിന് ശേഷം ബിഗ് സ്ക്രീനിലും മികച്ച വേഷങ്ങൾ  സ്വാസികയ്ക്ക് ലഭിച്ച് തുടങ്ങി.  സ്വാസികയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും മികച്ച റിലീസുകളുണ്ടായ ഒരു വർഷം തന്നെയായിരുന്നു 2022.

സ്വാസികയുടേതായി നിരവധി ചിത്രങ്ങൾ കഴിഞ്ഞവർഷം റിലീസ് ചെയ്തു അവയിൽ താരം നായികയായി വേഷമിട്ട ചതുരത്തിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഒരുപാട് പ്രേക്ഷകരാണ് ഈ ചിത്രത്തിൻറെ ഒടിടി റിലീസിന് വേണ്ടി മാത്രം കാത്തിരിക്കുന്നത്. കുറച്ച് ദിവസമായി  കളരിപ്പയറ്റ് അഭ്യസിക്കുന്ന ഫോട്ടോസും വീഡിയോസുമാണ് സ്വാസിക തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കുന്നത്. പുതുതായി ഒരുക്കുന്ന ഏതെങ്കിലും ചിത്രത്തിന് വേണ്ടിയാണോ താരത്തിന്റെ ഈ തയ്യാറെടുപ്പുകൾ എന്ന കാര്യം വ്യക്തമല്ല. എന്നാൽ താരം പങ്കുവെച്ച ചിത്രങ്ങൾക്കും വീഡിയോസിനും താഴെ ചില നെഗറ്റീവ് കമന്റുകളും വന്നിരുന്നു.

കമൻറ് ഇട്ടവന് ഒരു കിടിലം മറുപടിയും സ്വാസിക കൊടുത്തിരുന്നു. “ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് ; കൂടുതൽ അഭ്യാസം ഒന്നും വേണ്ട , പിന്നെ വീട്ടിൽ തന്നെ അടങ്ങി ഇരിക്കാം..”, എന്നായിരുന്നു അയാളുടെ കമന്റ്. എന്നാൽ താരം ഇതിന് മറുപടി നൽകിയത് ഇപ്രകാരമായിരുന്നു ; ” വീട്ടിൽ ഇരിക്കുമ്പോൾ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാൻ താൻ തയ്യാറാണ് ” .   വലിയ കളരി ഫാനായിരുന്നു താൻ എന്നും ഒരുപാട് നാളായി പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും കുറിച്ചു കൊണ്ടായിരുന്നു സ്വാസിക വീഡിയോ പങ്കുവച്ചത്.