തെന്നിന്ത്യൻ താര റാണി നടി തമന്ന ഭാട്ടിയ അഭിനയരംഗത്തേക്ക് എത്തുന്നത് തൻറെ പതിനഞ്ചാം വയസ് മുതൽക്കാണ്. താരത്തിന്റെ അരങ്ങേറ്റം ബോളിവുഡ് ചിത്രത്തിൽ നായികയായി കൊണ്ട് ആയിരുന്നു എങ്കിലും താരം കൂടുതൽ തിളങ്ങിയത് തെന്നിന്ത്യയിലേക്ക് ചുവടു വച്ചപ്പോഴാണ് . ഒരേസമയം തമിഴിലും തെലുങ്കിലും ശോഭിച്ച തമന്ന മലയാളി പ്രേക്ഷകർക്കും കൂടുതൽ സുപരിചിതയായി മാറിയത് ഹാപ്പി ഡേയ്സ് എന്ന ചിത്രത്തിനുശേഷമാണ്.

കേരളത്തിലും ആ ചിത്രം സൂപ്പർ ഹിറ്റ് ആയതോടെ താരത്തിന് നിരവധി മലയാളി ആരാധകരെയും ലഭിച്ചു. എന്നാൽ ഇതുവരെയും മലയാളത്തിലേക്ക് താരം ചുവട് വച്ചിരുന്നില്ല. ഇപ്പോഴിതാ ആ കാത്തിരിപ്പിനും വിരാമം ആവുകയാണ്. 17 വർഷത്തെ അഭിനയ ജീവിതത്തിനു ശേഷം താരം ഇപ്പോഴിതാ ഒരു മലയാള ചിത്രത്തിൻറെ ഭാഗമാവുകയാണ്. ദിലീപിൻറെ നായികയായി അരങ്ങേറുന്ന ഈ ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ബാന്ദ്ര എന്ന ചിത്രത്തിലാണ് തമന്ന നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അരുൺ ഗോപിയാണ് ഈ ചിത്രം ഒരുക്കുന്നത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. നിലവിൽ ബോളിവുഡ് ഉൾപ്പെടെ നിരവധി ഭാഷകളിൽ തിളങ്ങി നിൽക്കുകയാണ് തമന്ന. ജയിലർ എന്ന രജനികാന്ത് ചിത്രത്തിലും തമന്ന വേഷമിടുന്നുണ്ട്. ഈ ചിത്രത്തിൽ മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ താരം തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് സിംഗപ്പൂരിലേക്ക് വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ്. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് അവിടെ നിന്നുള്ള തൻറെ ചിത്രങ്ങളാണ്. തമന്ന ഇപ്പോൾ സിംഗപ്പൂരിലെ സെൻടോസ ദ്വീപിലാണ് സമയം ചെലവഴിക്കാനായി എത്തിയിരിക്കുന്നത് . നിരവധി ആരാധകരാണ് തമന്നയുടെ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.