18 വർഷക്കാലമായി തെലുങ്ക് തമിഴ് ഹിന്ദി സിനിമകളിലായി സജീവമായി നിലകൊള്ളുന്ന താരമാണ് നടി തമന്ന ഭാട്ടിയ . 2005 ൽ കരിയറിന് തുടക്കം കുറിച്ച തമന്ന തൻറെ പതിനഞ്ചാം വയസ്സിലാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡ് ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. തമിഴിലും തെലുങ്കിലും തൊട്ടടുത്ത വർഷം തന്നെ തമന്ന വേഷമിട്ടു. താരത്തിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത് 2007ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഹാപ്പി ഡേയ്സും തമിഴ് ചിത്രം കല്ലൂരിയും ആണ് . ഹാപ്പി ഡേയ്സിൽ വേഷമിട്ടുതൊടെ മലയാളി പ്രേക്ഷകർക്കും ഈ താരം സുപരിചിതയായി മാറി.
കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടം, ഊസരവെല്ലി, 100% ലവ്, രച്ച, തഡാഖ, ബാഹുബലി ദി ബിഗിനിംഗ് , ബംഗാൾ ടൈഗർ , ബാഹുബലി 2 ദി കൺക്ലൂഷൻ, എഫ് ടു ഫൺ ആൻഡ് ഫസ്ട്രേഷൻ , സെയ് റാ നരസിംഹ റെഡ്ഡി എന്നീ തെലുങ്ക് ചിത്രങ്ങളിലെ തമന്നയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. തമിഴ് ചിത്രങ്ങളായ ഉപ്പിരി, അയൻ , പയ്യാ , സിരുത്തെ, വീരം , ധർമ്മ ദുരൈ, ദേവി, സ്കെച്ച് എന്നിവയിലെയും ഹിമ്മത് വാല , എന്റർടൈൻമെന്റ്, ബാബ്ലി ബൗൺസർ എന്നീ ബോളിവുഡ് ചിത്രങ്ങളിലെയും തമന്നയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് തമന്ന എന്ന താരത്തിന് 2010 ൽ കലൈമാമണി പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ഇത്രയേറെ വർഷങ്ങളായി സിനിമയിൽ സജീവമായിട്ടും ഇന്നുവരേക്കും താരം ഒരു മലയാള സിനിമയിൽ അഭിനയിച്ചിരുന്നില്ല എന്നത് മലയാളി പ്രേക്ഷകർ ഏവരുടെയും ഒരു സങ്കടം തന്നെയായിരുന്നു. എന്നാൽ 18 വർഷത്തെ അഭിനയ ജീവിതത്തിൽ തമന്ന ആദ്യമായി ഒരു മലയാള ചിത്രത്തിൽ വേഷമിടുകയാണ്. ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി ആണ് തമന്ന അഭിനയിക്കുന്നത്. അരുൺ ഗോപിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഈ ചിത്രം ഉറ്റുനോക്കി കൊണ്ടിരിക്കവേയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തമന്നയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നത്.
ഹെയർ സ്റ്റൈലിസ്റ്റ് ആയ സീമ ആണ് തമന്നയുടെ ഈ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗ്ലാമറസ് ലുക്കിൽ സ്റ്റൈലൻ ഔട്ട് ഫിറ്റൽ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്ന തമന്നയെയാണ് ഇതിൽ കാണാൻ സാധിക്കുന്നത്. ഏട്രിയ, ദി ഫ്രാങ്കി എന്നീ ക്ലോത്തിങ് ബ്രാൻഡിന്റെ ഔട്ട്ഫിറ്റാണ് തമന്ന ധരിച്ചിരിക്കുന്നത്. ഷലീന നതാനി ആണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. ഫ്ലോറിയൻ ഹുറേലിന്റേതാണ് മേക്കപ്പ് . സൗരഭ് ദാസ് ആണ് തമന്നയുടെ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.