തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചില തമിഴ് താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ധനുഷ്, വിശാൽ , സിലമ്പരശൻ , അഥർവ എന്നിവർക്കാണ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്. സംഘടനയുടെ തീരുമാനം ഇനി ഈ താരങ്ങളുമായി സഹകരിക്കില്ല എന്നാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേർന്ന നിർമ്മാതാക്കളുടെ സംഘടനയുടെ യോഗത്തിൽ ആയിരുന്നു ഇത്തരം ഒരു തീരുമാനം ഇവർ എടുത്തത്. ഇത്തരമൊരു നടപടി എടുത്തിരിക്കുന്നത് വിവിധ നിർമ്മാതാക്കൾ നൽകിയ പരാതിയെ തുടർന്നാണ്.
ധനുഷിനെതിരെ നേരത്തെയും സിനിമ നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കി എന്ന തരത്തിലുള്ള പരാതി ഉയർന്നിരുന്നു. സമാന പരാതി തന്നെയാണ് നടന്മാരായ സിലമ്പരശനും അഥർവയ്ക്കും നേരെ ഉയർത്തിയിട്ടുള്ളത്. വിശാലിന് എതിരെ നടപടിയെടുത്തിരിക്കുന്നത് സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന് ആരോപിചിച്ചു കൊണ്ടാണ്.
എത്രകാലത്തേക്കാണ് നടന്മാർക്ക് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. നടന്മാർ ഇനി സംഘടനയുമായി സമവായത്തിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ധനുഷിന്റെ പുതിയ ചിത്രം ക്യാപ്റ്റൻ മില്ലറാണ്. ഡിസംബർ 15നാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഇതുകൂടാതെ മറ്റൊരു തമിഴ് താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.
മാർക്ക് ആൻറണി, തുപ്പരിവാലൻ രണ്ടാം ഭാഗം എന്നിവയാണ് ഈ വർഷം റിലീസ് ചെയ്യാനുള്ള വിശാലിന്റെ ചിത്രങ്ങൾ . ഇതുകൂടാതെ പുതിയൊരു ചിത്രത്തിൻറെ ഷൂട്ടിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിമ്പുവിന്റെ ഈ വർഷം പുറത്തിറങ്ങിയ ചിത്രം പത്തുതല ആയിരുന്നു. പുതിയ രണ്ടു പ്രൊജക്ടുകൾ കൂടി താരത്തിന്റെതായി ഒരുങ്ങുന്നത് അതിൽ ഒരു ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് താരമെത്തുന്നത്. അഥർവയുടെ മൂന്നോളം ചിത്രങ്ങളാണ് ഈ വർഷം റിലീസിനായി ഒരുങ്ങി നിൽക്കുന്നത്. മൂന്നു ചിത്രങ്ങളും അതിൻറെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.