കാർത്തി – തമന്ന താര ജോടികളെ അണിനിരത്തി 2010 ൽ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് പയ്യ . ഈ ചിത്രത്തിലേക്ക് നായിക റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നടി നയൻതാരയെ ആയിരുന്നു. ചിത്രത്തിൻറെ സംവിധായകനായ ലിംഗുസ്വാമി ഇപ്പോൾ സംസാരിക്കുന്നത് നയൻതാര മാറി തമന്ന ഈ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചാണ് .
കാർത്തി പയ്യ എന്ന ചിത്രത്തിലേക്ക് എത്തുന്നത് ആയിരത്തിൽ ഒരുവൻ എന്നതിയുടെ മറ്റൊരു ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടയിൽ നിന്നാണ്. ഒരു റോഡ് മൂവി എന്ന നിലയിൽ നിശ്ചയിച്ചിരുന്ന ഈ ചിത്രത്തിലേക്ക് ആദ്യമായി തീരുമാനിച്ചത് ലേഡീസ് സൂപ്പർസ്റ്റാർ നയൻതാരയെ ആയിരുന്നു. എന്നാൽ പ്രതിഫലം കുറയ്ക്കണം എന്ന ആവശ്യം നയൻതാര തള്ളിയതോടെ ആയിരുന്നു. ആ റോഡിലേക്ക് തമന്ന എത്തുന്നത് .
ആ സമയമാണ് നയൻതാര പയ്യ എന്ന ചിത്രം ഉപേക്ഷിച്ചുകൊണ്ട് ആദവനിൽ ചേരുന്നത്. പയ്യയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചതിനു ശേഷം സുഹൃത്തുക്കളിൽ ചിലർ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ഒന്നേമുക്കാൽ കോടി ചെലവഴിച്ചുകൊണ്ട് ചിത്രീകരിച്ച ഈ സിനിമയുടെ ക്ലൈമാക്സ് പൂർണമായി ഒഴിവാക്കി മറ്റൊന്ന് ചിത്രീകരിക്കുകയായിരുന്നു.
ഈ ചിത്രത്തിൽ യുവൻ ശങ്കർ രാജ നൽകിയ സംഗീതവും സിനിമയുടെ ഹൈലൈറ്റ് ആയി മാറുകയായിരുന്നു. അട ടാ മഴ ടാ , എൻ കാതൽ സൊല്ല നേരമില്ലെ എന്നീ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിലാണ് പ്രേക്ഷകർ ശ്രദ്ധ നേടിയെടുത്തത്. കാർത്തി, തമന്ന എന്നിവരെ കൂടാതെ സോണിയ ദീപ്തി, മിലിന്ദ് സോമൻ , യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന റോഡുകളിൽ എത്തിയിരുന്നു.