ഹോട്ട് ലുക്കിൽ നടി തൻവി റാം… ബീച്ചിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രം ആക്കി ജോൺപോൾ ജോർജ് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു അമ്പിളി . ഈ ചിത്രത്തിലെ നായിക വേഷം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് നടി തൻവി റാം. ആദ്യ ചിത്രമായിരുന്നിട്ട് കൂടി അതിഗംഭീരമായാണ് തൻവി ഈ ചിത്രത്തിൽ വേഷമിട്ടത്. അതിനാൽ തന്നെ തുടർന്നും മലയാള സിനിമയിൽ നിന്ന് നിരവധി അവസരങ്ങൾ ഈ താരത്തിന് ലഭിച്ചു. മലയാളത്തിന് പുറമേ തെലുങ്ക് ഭാഷ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു.

താരത്തിന് ആരാധകർ ക്യൂട്ട് ഭാവമുള്ള നടി എന്ന ലേബലും നൽകിയിട്ടുണ്ട്. അമ്പിളിക്ക് ശേഷം കപ്പേള എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ വേഷം തൻവി കൈകാര്യം ചെയ്തിരുന്നു. ആറാട്ട്, തല്ലുമാല, കുമാരി, മുകുന്ദനുണ്ണി അസ്സോസിയേറ്റ് തുടങ്ങിയ സിനിമകളിലും തൻവി വേഷമിട്ടിട്ടുണ്ട്. തൻവിയുടെതായി ഈയടുത്ത് റിലീസ് ചെയ്ത സിനിമകൾ എങ്കിലും ചന്ദ്രികേ, ഖാലി പേഴ്സ് ഓഫ് ദി ബില്ലിയോണൈർസ് എന്നിവയാണ്.

തൻവി അഭിനയിച്ച ഏക തെലുങ്ക് ചിത്രം അന്റെ സുന്ദരനിക്കി ആയിരുന്നു. തൻവിയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2018’ ആണ് . ഈ ചിത്രം പറയുന്നത് 2018-ലെ വെള്ള പൊക്കവും അതേത്തുടർന്നുണ്ടായ സംഭവങ്ങളുമാണ്. മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് 2018 നായി കാത്തിരിക്കുന്നത്. സിനിമയുടെ റിലീസ് ഏപ്രിൽ 21-നാണ്.

തൻവി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത് ഷോർട്സ് ധരിച്ച് ഹോട്ട് ലുക്കിൽ ബീച്ചിൽ പോസ് ചെയ്യുന്ന തൻവിയെ ആണ്. ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് പോണ്ടിച്ചേരിയിൽ വച്ചാണ് . തൻവി തന്റെ സുഹൃത്തുകൾക്ക് ഒപ്പം വെക്കേഷൻ ആഘോഷിക്കാൻ പോയതാണ്. ചിത്രങ്ങൾ പകർത്തിയത് ഗ്രീഷ്മ തോമസാണ് .