കാത്തിരിപ്പ് അവസാനിക്കുന്നു !!! തുറമുഖം നാളെ മുതൽ തിയറ്ററുകളിലേക്ക് ; റിലീസിന് മുന്നോടിയായി ഒഫീഷ്യൽ ടീസർ പങ്കുവെച്ച് അണിയറ പ്രവർത്തകർ…

രാജീവ് രവിയുടെ സംവിധാന മികവിൽ നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ പുത്തൻ ചിത്രമാണ് തുറമുഖം . ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മാർച്ച് 10ന് തുറമുഖം തിയേറ്ററുകളിൽ റിലീസ് ചെയ്യും. അതിന് മുന്നോടിയായി ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകരിലേക്ക് ഈ വീഡിയോ എത്തിയിട്ടുള്ളത്. 46 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് നേടിയത് .

കൊച്ചി തുറമുഖത്ത് 1940 , 50 കാലഘട്ടത്തിൽ അരങ്ങേറിയ കഥയാണ് ഈ ചിത്രം പ്രേക്ഷകരോട് പറയുന്നത്. തുറമുഖത്ത് നിലനിന്നു പോന്നിരുന്ന ചാപ്പ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്ക് എതിരെ തൊഴിലാളികൾ നടത്തുന്ന സമര പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. വൈറലായി മാറുന്ന ഈ വീഡിയോയ്ക്ക് താഴെ കൂടുതലായി വരുന്ന കമന്റുകൾ കമ്മട്ടിപ്പാടം പോലെ നല്ലൊരു ചിത്രമാകട്ടെ , കാത്തിരിപ്പിന് ഇനിയെങ്കിലും വിരാമം ഉണ്ടാകട്ടെ എന്നിങ്ങനെ എല്ലാമാണ് . നിവിൻ പോളിയോടൊപ്പം ഇന്ദ്രജിത്ത് സുകുമാരൻ , പൂർണിമ ഇന്ദ്രജിത്ത്, ജോജു ജോർജ് , നിമിഷ സജയൻ , അർജുൻ അശോകൻ , ദർശന രാജേന്ദ്രൻ , സുദേവ് നായർ , മണികണ്ഠൻ ആചാരി , സെന്തിൽ കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ മറ്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഗോപൻ ചിദംബരം ആണ് ഈ ചിത്രത്തിൻറെ കഥ തയ്യാറാക്കിയത് . സംവിധായകൻ രാജീവ് രവി തന്നെ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ ബി അജിത് കുമാറാണ് . തുറമുഖത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത് കെ , ഷഹബാസ് അമർ എന്നിവരാണ് . ഈ ചിത്രത്തിൻറെ വിതരണം ഏറ്റെടുത്തിരിക്കുന്നത് മാജിക് ഫ്രെയിംസ് ആണ് .