ആരാധക മനം കവർന്ന് ഉപ്പും മുളകും താരം അശ്വതിയുടെ ചിത്രങ്ങൾ ; ഹോട്ട് ലുക്കിൽ അമ്പരപ്പിക്കുന്ന മേക്കോവറുമായി താരം !!!

ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പര ടെലിവിഷൻ റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒരു കോമഡി ഫാമിലി എന്റർടൈനർ ആയിട്ടുള്ള ഒരു പരമ്പരയാണ് . പ്രേക്ഷകർ സ്വീകരിച്ച ഈ പരമ്പരയുടെ ആദ്യ സീസൺ വിജയകരമായി പൂർത്തിയാക്കിയപ്പോൾ അവർ ഇതിന്റെ രണ്ടാമത്തെ സീസണും ആരംഭിച്ചിരുന്നു.  ആദ്യ സീസണിൽ നിന്ന് പിന്മാറി പോയ ലച്ചു എന്ന കഥാപാത്രത്തെ രണ്ടാം സീസൺ തുടങ്ങിയപ്പോൾ തിരികെ കൊണ്ടുവരികയും ചെയ്തു.

ജൂഹി പോയി കഴിഞ്ഞുള്ള ആദ്യ സീസണിലെ എപ്പിസോഡുകളുടെ റേറ്റിംഗ് വലിയ രീതിയിൽ ഇടിഞ്ഞിരുന്നു. ആദ്യം തീരുമാനിച്ചിരുന്നത് ജൂഹിക്ക് പകരം ഒരാളെ കൊണ്ടുവരാം എന്നായിരുന്നു എങ്കിലും പ്രേക്ഷകർ അത് സ്വീകരിക്കില്ലെന്ന് ഏകദേശം ഉറപ്പായിരുന്നു. എന്നാൽ റേറ്റിംഗ് ഉയർത്താൻ ആയി അണിയറപ്രവർത്തകർ  പുതിയ ഒരു കഥാപാത്രത്തെ പരമ്പരയിൽ ഉൾക്കൊള്ളിച്ചു. പുതിയതായി അവതരിപ്പിച്ചത് വിഷ്ണു എന്ന മുടിയൻ കഥാപാത്രത്തിന്റെ കടുത്ത ആരാധികയായ പൂജ ജയറാം എന്ന കഥാപാത്രത്തെയാണ് .

അണിയറപ്രവർത്തകരുടെ ഈ തീരുമാനത്തിൽ തെറ്റുപറ്റിയിരുന്നില്ല. പുതുതായി എത്തിയ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു. പൂജ ജയറാമായി ഈ പരമ്പരയിൽ പ്രത്യക്ഷപ്പെട്ടത് അവതാരകയായി പ്രവർത്തിച്ചിരുന്ന അശ്വതി എസ് നായരെയാണ്  കൊണ്ടുവന്നത്. അശ്വതി വളരെ ഭംഗിയായി ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യുകയും അതോടെ താരത്തിന് നിരവധി ആരാധകരെ ലഭിക്കുകയും ചെയ്തു. മാത്രമല്ല ടെലിവിഷൻ രംഗത്തുനിന്ന് ഒട്ടേറെ അവസരങ്ങളും അശ്വതിയെ തേടിയെത്തി. നിലവിൽ അശ്വതി വേഷമിടുന്നത് കൗമദി ടിവിയിലെ ലേഡീസ് റൂം എന്ന പരമ്പരയിലാണ്.

പലപ്പോഴും മലയാളി പ്രേക്ഷകർ ഗ്ലാമറസ് വേഷങ്ങളിൽ അശ്വതിയെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അശ്വതിയുടെ പുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ഹോട്ട് ലുക്കിൽ അമ്പരിപ്പിക്കുന്ന മേക്കോവറുമായി ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ് അശ്വതി . ഏതു വേഷത്തിൽ ആണെങ്കിലും താരം കാണാൻ ലുക്കാണ് എന്നാണ് കമൻറുകൾ വന്നുകൊണ്ടിരിക്കുന്നത്. ചിലർ പറയുന്നത് സിനിമയിൽ അഭിനയിച്ചു നായികയായി തിളങ്ങും എന്നെല്ലാമാണ് .