ഒറ്റ ദിവസം കൊണ്ട് ലോകമൊട്ടാകെ ഒരു ഗാനരംഗത്തിലെ കണ്ണിറുക്കൽ സീൻ കൊണ്ട് വൈറലായി മാറിയ താര സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ. പ്രിയ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. ഒമർ ലുലുവിന്റെ അഡാർ ലവ് എന്ന ചിത്രത്തിലൂടെ ആയിരുന്നു പ്രിയ തന്റെ കരിയർ ആരംഭിച്ചത് . ഈ ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഇതിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗത്തിലൂടെ പ്രിയ പ്രേക്ഷക പ്രിയങ്കരിയായി മാറുകയായിരുന്നു. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ പ്രിയ നിരവധി വിമർശനങ്ങൾക്ക് ഇരയായി . ആദ്യ ചിത്രത്തിന് ശേഷം തെലുങ്കിലേക്ക് ചുവട് വച്ച താരം പിന്നീട് അന്യഭാഷകളിൽ സജീവമായി.
ആദ്യ ചിത്രത്തിന് ശേഷം മലയാള സിനിമയിൽ നിന്നും അപ്രത്യക്ഷമായ പ്രിയ കഴിഞ്ഞ വർഷമാണ് വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. അതും നായിക വേഷം ചെയ്തുകൊണ്ട് . 4 ഇയേഴ്സ് എന്ന ചിത്രത്തിലൂടെ അതി ഗംഭീര തിരിച്ചു വരവാണ് പ്രിയ നടത്തിയത്. നിലവിൽ പ്രിയയ്ക്ക് ഉള്ളത് മലയാള ചിത്രങ്ങളായ കൊള്ള, ഒരു 40 കാരൻറെ ഇരുപത്തൊന്നുകാരി എന്നിവ ഉൾപ്പെടെ നിരവധി പ്രൊജക്ടുകൾ ആണ് .
സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സജീവമായ പ്രിയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രമായി 70 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഉള്ളത് . ഒരു ശ്രദ്ധേയ മോഡൽ കൂടിയാണ് പ്രിയ. ആയതു കൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പ്രിയ നിരന്തരം തന്റെ ഗ്ലാമറസ് ആയും ഹോട്ടായും ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. അവയെല്ലാം വളരെ വേഗം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കീഴടക്കുകയും ചെയ്യാറുണ്ട് . പതിവുപോലെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് . ലാവണ്ടർ കളർ ഡീപ് വി നെക്ക് ഗൗൺ ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.