ഒരൊറ്റ ചിത്രമാണ് അതിലെ കഥാപാത്രവും ആയിരിക്കും ഒരു താരത്തെ പ്രേക്ഷക പ്രിയങ്കരരാക്കി മാറ്റുന്നത്. നിരവധി വേഷങ്ങൾ ഒന്നും ചെയ്യേണ്ടതായി വരില്ല ഒരൊറ്റ മികച്ച വേഷം സിനിമയിൽ ചെയ്യാൻ സാധിച്ചാൽ . നിരവധി സിനിമകളിൽ വേഷമിട്ടിട്ടും പ്രേക്ഷക ഹൃദയങ്ങളിൽ തങ്ങിനിൽക്കുന്ന ഒരു കഥാപാത്രം സമ്മാനിക്കാൻ ആകാതെ പോയിട്ടുള്ള നിരവധി താരങ്ങൾ ഉണ്ട്. ചിലർക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ സാധിച്ചിട്ടുണ്ടാകാം. ചിലർ അത്തരം ഒരു വേഷത്തിനായി വർഷങ്ങൾ കാത്തിരിക്കേണ്ടതായി വരും.
ചെറിയൊരു കാലയളവ് കൊണ്ടുതന്നെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഒരു സ്ഥാനം പിടിച്ചെടുത്ത താര സുന്ദരി ആണ് നടി വീണ നന്ദകുമാർ . ആദ്യ ചിത്രത്തിലൂടെ അഭിനയരംഗത്ത് ഒന്ന് ശ്രദ്ധിക്കപ്പെടാൻ പോലും സാധിക്കാതെ പോയ വീണ തൻറെ മൂന്നാമത്തെ ചിത്രം കൊണ്ടാണ് നിരവധി ആരാധകരെയും മലയാള സിനിമയിൽ ഒരു സ്ഥാനവും നേടിയെടുത്തത്. കടങ്കഥ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച വീണ ശ്രദ്ധിക്കപ്പെട്ടത് കെട്ടിയോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിലൂടെയാണ്. ആസിഫ് അലിയുടെ നായികയായി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട താരം മികച്ച പ്രകടനം ആയിരുന്നു സിനിമയിൽ കാഴ്ചവച്ചത്. ചിത്രം ഹിറ്റായതോടെ നിരവധി ആരാധകരെ സ്വന്തമാക്കാനും വീണയ്ക്ക് സാധിച്ചു.
ഈ സിനിമയ്ക്ക് ശേഷം കോഴിപ്പോര് , ബ്ലാക്ക് കോമഡി സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ലവ്, അമൽ നീരദിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ഭീഷ്മ പർവ്വം എന്നീ സിനിമകളിൽ സഹനായികയായി വേഷമിട്ടു. വീണയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ഈയടുത്ത് പ്രദർശനത്തിന് എത്തിയ വോയ്സ് ഓഫ് സത്യനാഥൻ ആണ് . ദിലീപിൻറെ നായികയായി ആണ് ഈ ചിത്രത്തിൽ വീണ അഭിനയിച്ചത്. ചിത്രം തിയറ്ററുകളിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്തു. ഇനി വീണയുടേതായി പുറത്തിറങ്ങാനുള്ളത് നടികർ തിലകം എന്ന സിനിമയാണ്. അടുത്തവർഷം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ശ്രദ്ധേയ താരമായ വീണ തന്റെ നിരവധി ചിത്രങ്ങൾ ആരാധകർക്കായി നിരന്തരം പങ്കുവെക്കാറുണ്ട്. താരം കൂടുതലായും ഗ്ലാമറസ് , ഹോട്ട് ലുക്കിൽ ഉള്ള ചിത്രങ്ങളാണ് പ്രേക്ഷകർക്കായി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ താരം ഒരു വൈറ്റ് കളർ സ്ലീവ് ലെസ് ഫ്രോക്ക് അണിഞ്ഞ് ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് . ഈ ചിത്രങ്ങളാണ് ഇപ്പോൾ വീണയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.