ഏപ്രിൽ 28ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ ഭാഗം 2 . മണി രത്നത്തിന്റെ സംവിധാനം മികവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ആദ്യഭാഗം 2022 സെപ്റ്റംബർ 30 ന് ആയിരുന്നു റിലീസ് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം 500 കോടി ബോക്സ് ഓഫീസ് കളക്ഷൻ ആണ് ചിത്രത്തിൻറെ ആദ്യഭാഗം നേടിയത് . കൽക്കി കൃഷ്ണമൂർത്തിയുടെ രചനയെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയത് മണിരത്നം, ബി ജയമോഹൻ , ഇളങ്കോകുമാരവേൽ എന്നിവർ ചേർന്നാണ്.
വിക്രം, കാർത്തി , ജയൻ രവി , ഐശ്വര്യ റായി , ത്രിഷ , ജയറാം , ഐശ്വര്യ ലക്ഷ്മി ശോഭിത എന്നിവരാണ് ആദ്യഭാഗത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിലെ ഒരു ലിറിക്കൽ വീഡിയോ ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിൻറെ മലയാളം ലിറിക്കൽ വീഡിയോ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ടിപ്സ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള ഈ ലെറിക്കൽ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്.
വീര രാജ വീര എന്ന വരികളുടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ലിറിക്കൽ ഗാനമാണെങ്കിലും ചിത്രത്തിലെ ചില രംഗങ്ങളും സ്റ്റീൽസും ഉൾപ്പെടുത്തി കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ഈ ഗാനം രംഗത്തിൽ ജയം രവി അവതരിപ്പിച്ച അരുൾമൊഴി വർമ്മനേയും ശോഭിത അവതരിപ്പിച്ച അരുൾമൊഴി വർമ്മന്റെ പ്രണയിനി കഥാപാത്രം വാണതിയേയുമാണ് കാണാൻ സാധിക്കുന്നത് . സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അണിയിച്ചൊരുക്കിയ ഈ ഗാനത്തിന്റെ വരികൾ തയ്യാറാക്കിയത് റഫീഖ് അഹമ്മദ് ആണ് . ഈ ഗാനം പാടിയിരിക്കുന്നത് ശ്രീനിവാസ് , ശ്വേതാ മോഹൻ എന്നിവർ ചേർന്നാണ് . ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. രവിവർമ്മൻ ക്യാമറ ചലിപ്പിച്ചു ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ് .