2023 ജനുവരി 12ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഢി . തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ഈ ചിത്രം ഗംഭീര വാണിജ്യ വിജയമാണ് കരസ്ഥമാക്കിയത്. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് കളക്ഷൻ ആണ് ഈ ചിത്രം നേടിയത്. ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി, ഹണി റോസ് തുടങ്ങി താരങ്ങളും ഈ ചിത്രത്തിൻറെ പ്രധാന താരനിരയിൽ അണിനിരന്നിരുന്നു. ലെറിക്കൽ വീഡിയോ ഇറങ്ങിയപ്പോൾ തന്നെ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രത്തിലെ മാ ബവ മനോഭാവലു എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കിയത്.
സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. ബാലയ്യ , മലയാളി താരം ഹണി റോസ് , ചന്ദ്രിക രവി എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. ചന്ദ്രിക രവിയുടെ തീവ്ര ഗ്ലാമർ പ്രദർശനം തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. രാമ ജോഗിയ ശാസ്ത്രി വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് തമന്നസ് ആണ് . സഹിതി ചഗന്തി, സത്യ യാമിനി , രേണുകുമാർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്.
ഗോപി ചന്ദ് മല്ലനേനിയാണ് ഈ ചിത്രത്തിൻറെ സംവിധായകൻ. അദ്ദേഹം തന്നെയാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. നവീന്‍ യര്‍നേനി, രവിശങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . ഋഷി പഞ്ചാബി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് നവിൻ നൂലിയാണ്. റാം ലക്ഷ്മൺ, വെങ്കട് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. ശേഖർ വി ജെ, ശങ്കർ എന്നിവരാണ് കൊറിയോഗ്രഫേഴ്സ് .