കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ റിലീസാവുകയും വളരെ മികച്ച അഭിപ്രായം നേടിയ മലയാള സിനിമയായിരുന്നു ജയറാം നായകനായിയെത്തിയ ‘എബ്രഹാം ഓസ്ലർ”. സിനിമ പ്രേമികളിൽ നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോൾ ഇതാ എബ്രഹാം ഓസ്ലർ കാണാൻ വിജയ് താത്പര്യം പ്രകടിപ്പിച്ചുയെന്ന് നടൻ ജയറാം. സിനിമയിൽ മമ്മൂട്ടി വരുന്നതും അദ്ദേഹത്തിന്റെ കഥാപാത്രം പ്രേത്യേകത അറിയാൻ വേണ്ടിയാണ് വിജയ് സിനിമ കാണാൻ താത്പര്യം കാണിച്ചതെന്ന് ജയറാം പറയുകയുണ്ടായി.
കൊച്ചിയിലെ മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുന്നതിടയിലാണ് ജയറാം ഈ കാര്യം തുറന്നു പറഞ്ഞത്. “ഇന്നലെ ചെന്നൈയിൽ വിജയ് കൂടെയുള്ള സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. സിനിമ റിലീസായപ്പോൾ തന്നെ വിജയ് ഓടി വന്ന് സിനിമയിൽ മമ്മൂട്ടി സാർ ഇരിക്കാറാ? എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോൾ അപ്പടിയാ ഉടനെ തന്നെ സിനിമ കാണണമെന്ന് വിജയ് പറഞ്ഞു. എന്താ മൂപ്പര് ചെയ്തിട്ടുള്ളതെന്ന് എന്ന് കാണണം.
അത്ര വ്യത്യസ്തമായിട്ടാണ് ഒരോ സിനിമയും ചെയ്തിട്ടുള്ളത്. ഈ സിനിമ ചെയ്യാൻ എന്തെങ്കിലും കാരണമുണ്ടാവും. അത് എന്താന്നെന്ന് എനിക്ക് അറിയണമെന്ന് വിജയ് പറയുകയായിരുന്നു. പുള്ളിക്ക് സിനിമ കാണാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് , ജയറാം പറഞ്ഞു. അതേസമയം എബ്രഹാം ഓസ്ലർ മികച്ച രീതിയിലാണ് തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയുടെ അതിഥി വേഷമാണ് സിനിമ പ്രേമികളെ ഏറെ ആഘോഷമുണ്ടാക്കുന്നത്. മലയാളി സിനിമ പ്രേമികളെ ഇരുകൈകൾ നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവാണ് ജയറാം നടത്തിരിക്കുന്നത്. മിഥുൻ മാനുവൽ തോമസാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.