തമിഴ് സിനിമയായ പോയ്ലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന താരമാണ് നടി വിമല രാമൻ . ഓസ്ട്രേലിയയിൽ ആയിരുന്നു ഈ താരം ജനിച്ചതും വളർന്നതും. 2004 ൽ മിസ്സ് ഇന്ത്യ ഓസ്ട്രേലിയയായി തിരഞ്ഞെടുക്കപ്പെട്ടു. ചെറുപ്പം മുതൽക്കേ ഭരതനാട്യം അഭ്യസിക്കുന്ന വിമല മികച്ചൊരു നർത്തകി കൂടിയാണ്. സുരേഷ് ഗോപി പ്രധാനവേഷത്തിൽ എത്തിയ ടൈം എന്ന ചിത്രത്തിലൂടെയാണ് വിമല മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്.
അക്കാലത്ത് താരം വേഷമിട്ട ഒട്ടുമിക്ക മലയാള ചിത്രങ്ങളും പരാജയം നേരിട്ടിരുന്നു. എന്നാൽ അന്യഭാഷകളിൽ താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റായി മാറുകയും ചെയ്തിരുന്നു. മലയാളത്തിൽ ഒരു ഹിറ്റ് ചിത്രത്തിന്റെയും ഭാഗമാകാൻ സാധിച്ചിട്ടില്ല എന്ന താരത്തിന്റെ വിഷമം ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചതിനുശേഷം മാറുകയും ചെയ്തു.
ഹിറ്റുകൾ കുറവായിരുന്നു എങ്കിലും നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമാകുവാൻ വിമലയ്ക്ക് സാധിച്ചിട്ടുണ്ട്. 20186ന് ശേഷം മലയാള ചിത്രങ്ങളിൽ വിമല വേഷമിട്ടിട്ടില്ല തമിഴ് തെലുങ്കു സിനിമകളിലാണ് താരം സജീവം. മലയാളി പ്രേക്ഷകർ എന്നും വിമലയുടെ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. 41 കാരിയായ ഈ താരം ഇപ്പോഴും ഒരു നായികയായി തിളങ്ങുന്നതിനുള്ള ലുക്ക് കാത്തു സൂക്ഷിക്കുന്നുണ്ട്.
വിമലയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ നിന്ന് അക്കാര്യം വളരെ വ്യക്തമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ബ്ലാക്ക് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ എത്തിയ വിമലയുടെ പുത്തൻ ചിത്രങ്ങളാണ്. താരത്തിന്റെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പ്രശൂൻ പ്രശാന്ത് ശ്രീധറാണ് . വിമലയെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഇബ്രാഹിം ആണ് . ലാലേട്ടന്റെ ആ പഴയകാല നായിക തന്നെയാണോ ഇത് എന്ന് ചിത്രങ്ങൾ കണ്ട് ആരാധകരിൽ ചിലർ കമൻറ് ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് വിമലയുടെ ഈ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ട് വൈറലായി മാറിയത്.