തെലുങ്കിൽ തിളങ്ങി നടി സംയുക്ത.. താരം നായികയാകുന്ന തെലുങ്ക് ചിത്രം വിരുപക്ഷ..! വീഡിയോ സോങ്ങ് കാണാം..

മലയാള ചിത്രത്തിലൂടെ കരിയർ ആരംഭിക്കുകയും ഇന്ന് തെന്നിന്ത്യയിലെ ശ്രദ്ധേയ താരമായി മാറുകയും ചെയ്ത നടിയാണ് സംയുക്ത മേനോൻ . തന്റെ കഠിന പരിശ്രമം കൊണ്ടാണ് അഭിനയരംഗത്ത് ഒരു മികച്ച സ്ഥാനം സംയുക്ത കരസ്ഥമാക്കിയത്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ തെലുങ്ക് ഭാഷാചിത്രം റിലീസിന് എത്താൻ ഒരുങ്ങുകയാണ്. സായ് ധരം തേജ്  നായകനാകുന്ന വിരുപക്ഷ എന്ന ചിത്രത്തിലാണ് സംയുക്ത നായികയായി വേഷമിടുന്നത്. ഏപ്രിൽ 21നാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് വിരുപക്ഷ എത്തുന്നത്. ഈ ചിത്രം നടൻ സായ് ധരം തേജയുടെ അഭിനയ ജീവിതത്തിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ്.

വിരുപക്ഷയിലെ ഒരു ലിറിക്കൽ വീഡിയോ ഗാനം ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. നച്ചാവുലേ നച്ചാവുലേ എന്ന ഗാനമാണ് സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. മൂന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാന വീഡിയോ 30 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് നേടിയത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ മികച്ച കമന്റുകൾ നൽകിയിട്ടുള്ളത്.

സായ് ധരം തേജ് , സംയുക്ത എന്നിവരെയാണ് ഇപ്പോൾ പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരു താരങ്ങൾക്കും ഇടയിലെ പ്രണയ രംഗമാണ് ഈ ഗാനം രംഗത്തിന്റെ പ്രമേയം. ചിത്രത്തിലെ സംയുക്തയുടെ ലുക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. ദാവണി ധരിച്ച് ഒരു നാട്ടിൻപുറത്തുകാരിയായാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കൃഷ്ണ കാന്ത് രചന നിർവഹിച്ച ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ അജനീഷ് ലോകനാഥ് ആണ് . ബി  . കാർത്തിക് ആണ് ഈ ഗാനം മനോഹരമായി പാടിയിരിക്കുന്നത്.

കാർത്തിക് ദണ്ഡു ആണ് സംവിധാനം നിർവഹിക്കുന്നത്. ബീവിഎസ്എൻ പ്രസാദിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ശ്രീ വെങ്കടേശ്വര സൈൻ ചിത്ര ആൻഡ് സുകുമാർ റൈറ്റിംഗിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിട്ടുള്ളത് സുകുമാർ ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചത് ഷംദത്ത് സൈനുദ്ദീനും എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലിയും ആണ് . കൊറിയോഗ്രാഫി വിജയ് ബിന്നിയുടേതാണ്.