മലയാളികൾ പ്രേക്ഷകരും ലാലേട്ടൻ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനത്തിൽ എത്തുന്ന ‘മലൈക്കോട്ടൈ വാലിബൻ’. ജനുവരി 25നാണ് ഈ സിനിമ തീയേറ്ററുകളിൽ എത്താൻ പോകുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ വേണ്ടി വിവിധ പരിപാടികളാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കിരിക്കുന്നത്. അതിന്റെ ഭാഗമായി മോഹൻലാൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്.
സിനിമയുടെ റിലീസിന് ഏതാനും ദിവസങ്ങൾ ബാക്കിരിക്കെയാണ് മോഹൻലാൽ വാലിബൻ ചലഞ്ചിനു പ്രേക്ഷകരെ വെല്ലുവിളിച്ചത്. ഇത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. വീഡിയോയിൽ മോഹൻലാൽ ഒരു ഡബിൾ കേബിളിൽ വർക്ക് ഔട്ട് ചെയ്യുന്ന മോഹൻലാലിനെയാണ് കാണാ സാധിക്കുന്നത്.
ലാലേട്ടന്റെ വെല്ലുവിളി ഏറ്റെടുത്തു നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമയുടെ പ്രൊമോഷനായി വളരെ വ്യത്യസ്തമായ പ്രൊമോഷനുകളാണ് മലൈക്കോട്ടൈ വാലിബൻ ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടപ്പിലാക്കുന്നത്. കുട്ടികളെ ലക്ഷ്യമാക്കി മലൈക്കോട്ടൈ വാലിബൻ ചിത്രത്തിന്റെ കോമിക്ക് ബുക്ക് ഉടനെ തന്നെ അമ്പതിനായിരം കുട്ടികളിലേക്ക് എത്തിപ്പെടും. മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ റിലീസായിരിക്കും മലൈക്കോട്ടൈ വാലിബൻ സിനിമയ്ക്ക് വേണ്ടി ഒരുക്കുന്നത്.
വിദേശ രാജ്യങ്ങൾ ഉൾപ്പടെ നിരവധി സ്ഥലങ്ങളിലാണ് സിനിമ റിലീസ് ചെയ്യാൻ ഒരുക്കിരിക്കുന്നത്. കേരളത്തിലും മലൈക്കോട്ടൈ വാലിബൻ സിനിമയ്ക്ക് മികച്ച സ്ക്രീൻ കൗണ്ടുകൾ ഉണ്ടാവുമെന്നാണ് പറയപ്പെടുന്നത്. മലയാളത്തിൽ നിന്നും പാൻ ഇന്ത്യ ശ്രെദ്ധ നേടിയ ഒരു ചലച്ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഈ വർഷത്തെ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകിയ സിനിമകളിൽ ഒന്നായിട്ടാണ് മലൈക്കോട്ടൈ വാലിബൻ നോക്കി കാണുന്നത്.